മലപ്പുറം: മലപ്പുറം എടപ്പാളിൽ സുഹൃത്തുക്കൾ കൊലപ്പെടുത്തിയ യുവാവിൻ്റെ മൃതദേഹത്തിനായി തെരച്ചിൽ തുടരുന്നു. പന്താവൂർ സ്വദേശി ഇർഷാദിൻ്റെ മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കിണറ്റിൽ തെരച്ചിൽ നടത്തുന്നത്. ആറ് മാസം മുൻപാണ് യുവാവിനെ കാണാതായത്.
പന്താവൂർ സ്വദേശി ഇർഷാദിനെ കൊലപ്പെടുത്തിയ വട്ടംകുളം സ്വദേശികളായ സുഭാഷ്, എബിൻ എന്നിവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചലോഹ വിഗ്രഹം നൽകാം എന്ന് വാഗ്ദാനം നൽകി കൈപ്പറ്റിയ അഞ്ച് ലക്ഷം രൂപ തിരിച്ചു നൽകേണ്ടി വരുമെന്നതിനാലാണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ മൊഴി നൽകി.