മലപ്പുറം: കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടമായി അലഞ്ഞുതിരിയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി അഭയകേന്ദ്രം തുടങ്ങാൻ മലപ്പുറം നഗരസഭ തീരുമാനം. മലപ്പുറം മൂന്നാംപടിയിൽ ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ അവശനായി കഴിഞ്ഞ തമിഴ്‌നാട് സ്വദേശിയായ വയോധികന്‍റെ അവസ്ഥ നേരില്‍ കണ്ട് മനസിലാക്കിയാണ് നഗരസഭ കൗൺസിലർമാരുടെ സംഘത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി കോട്ടപ്പടി ജി.എൽ.പി സ്കൂളിൽ അഭയകേന്ദ്രം ആരംഭിച്ചതായി നഗരസഭ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.
മലപ്പുറം നഗരസഭയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികൾക്കായി അഭയകേന്ദ്രം - അഭയകേന്ദ്രം
നഗരസഭ ചെയർമാൻ മുജീബ് കാടേരിക്കൊപ്പം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, കൗൺസിലർമാരായ ഒ.സഹദേവൻ, ശിഹാബ് മൊടയങ്ങാടൻ, സി.കെ.സഹീർ എന്നിവരാണ് കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയത്.
![മലപ്പുറം നഗരസഭയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികൾക്കായി അഭയകേന്ദ്രം Malappuram Municipal Corporation started shelter for migrant workers Malappuram Municipal Corporation Malappuram news മലപ്പുറം നഗരസഭ അഭയകേന്ദ്രം അഭയകേന്ദ്രം തുടങ്ങി മലപ്പുറം നഗരസഭ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11810725-854-11810725-1621356850320.jpg?imwidth=3840)
അതിഥി തൊഴിലാളികൾക്കായി അഭയകേന്ദ്രം തുടങ്ങി മലപ്പുറം നഗരസഭ