മലപ്പുറം: മൾട്ടി 'ജിപി ജലനിധി' പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ കെഎൻഎ ഖാദർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കലക്ടറുമായി ചർച്ച നടത്തി. കുടിവെള്ളത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് എംഎൽഎയും ജലനിധി ഭാരവാഹികളും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വിശദമായ യോഗം 27ന് ചേരാൻ കലക്ടർ തീരുമാനിച്ചു.
തിരൂരങ്ങാടി ഭാഗത്ത് കൃഷിക്ക് വെള്ളമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം രണ്ട് തവണ ബാക്കിക്കയം തടയണയുടെ ഷട്ടർ തുറന്നിരുന്നു. ഇതോടെ കടുത്ത വേനലിൽ പമ്പിങ് നിർത്തിവക്കേണ്ടി വന്നു. ഇത്തവണയും ആവശ്യമുയർന്നതോടെ ജലനിധി കമ്മറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് എംഎൽഎ പ്രത്യേകം താൽപര്യമെടുത്ത് വിഷയം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.