മലപ്പുറം: കടലുണ്ടി കടവിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായ സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. തിരച്ചില്‍ നടത്താന്‍ അധികൃതര്‍ വേണ്ട സഹായം നല്‍കിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ ആനങ്ങാടി ജങ്ഷനില്‍ റോഡ് ഉപരോധിക്കുന്നു. ഇതോടെ കോഴിക്കോട്ടേക്കും ചാലിയത്തേക്കും പരപ്പനങ്ങാടിയിലേക്കും പോകാനാകാതെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി കലന്തന്റെ പുരയ്ക്കല്‍ സലാമിന്റെ മകന്‍ മുസമ്മിലിനെ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായത്. മൂന്ന് കുട്ടികളാണ് ഇവിടെ തിരയില്‍പ്പെട്ടത്. ഇവരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു. കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതൽ ദുഷ്‌ക്കരമായിരിക്കുകയാണ്.