മലപ്പുറം: രാത്രിയില്‍ ഡ്രോണ്‍ ക്യാമറകള്‍ പറത്തുന്നുവെന്ന പരാതിയില്‍, പൊലീസ് അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് കണ്ടെത്തിയത് പ്രാവുകളെ. കാലില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചാണ് പ്രാവുകളെ പറത്തിവിട്ടത്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.
ഇതിനു പിന്നിലെ സംഘത്തെ പൊലീസ് കണ്ടെത്തുകയും വിലക്കുകയും ചെയ്‌തു. രാത്രിയായാല്‍ ആകാശത്ത് പലനിറത്തിലുള്ള ലൈറ്റുകള്‍ കാണുന്നത് നഗരത്തില്‍ പതിവായിരുന്നു. ഇതോടെയാണ് ഡ്രോണ്‍ ക്യാമറയാണെന്ന് കരുതി നാട്ടുകാര്‍ പരാതി നല്‍കിയത്.
മത്സരത്തിനായി പരിശീലിപ്പിക്കുന്ന പ്രാവുകളെയാണ് ഇത്തരത്തില്‍ സംഘം പറത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നാണ് പ്രാവുകളെ പറത്തുന്നത്. ഈ സംഘത്തിലെ ആളുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു.
ALSO READ l കുടുംബത്തിലെ മൂന്ന് പേരെ ചുട്ടുകൊന്നു: രണ്ട് പേർ കൂടി അറസ്റ്റിൽ