ETV Bharat / state

യുവാവിനെ വിളിച്ച് ബന്ധം സ്ഥാപിച്ചു, തട്ടിക്കൊണ്ടുപോയി 5 ലക്ഷം ആവശ്യപ്പെട്ടു ; ഹണിട്രാപ്പ് സംഘം മലപ്പുറത്ത് അറസ്റ്റില്‍

author img

By

Published : Jan 18, 2022, 7:55 PM IST

45കാരിയായ കൊണ്ടോട്ടി സ്വദേശിനി ഫസീലയാണ് കേസിലെ ഒന്നാം പ്രതി

Malappuram Honeytrap arrest  ഹണിട്രാപ്പ്  കോട്ടക്കലില്‍ ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമം  Kottakkal Honeytrap arrest  യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍
ഹണിട്രാപ്പ്; യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

മലപ്പുറം : കോട്ടക്കലില്‍ ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സ്ത്രീ ഉള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍. അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘമാണ് അറസ്റ്റിലായത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയും ഡ്രൈവറുമായ യുവാവിനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്.

45കാരിയായ കൊണ്ടോട്ടി സ്വദേശിനി ഫസീലയാണ് കേസിലെ ഒന്നാം പ്രതി. ഹസീബ് , റഹീം, നിസാമുദ്ദീന്‍, ഷാഹുല്‍ , ഹമീദ് മംഗലം, നസറുദ്ദീന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഫസീല യുവാവിന്റെ ഫോണിലേക്ക് വിളിച്ചാണ് ബന്ധം സ്ഥാപിച്ചത്. പിന്നീട് നേരില്‍ കാണണമെന്നാവശ്യപ്പെട്ട് യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചുവരുത്തി. കാറില്‍ സഞ്ചരിക്കുമ്പോള്‍ സംഘത്തിലെ മറ്റുള്ളവരെത്തി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

Also Read: തിരുവനന്തപുരത്ത് പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് ; നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

പിന്നീട് ഫസീലയോടൊപ്പമുള്ള വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് കോട്ടക്കല്‍ എസ്.എച്ച്‌.ഒ എം.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടിയത്.

തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് സൂചനയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.