ETV Bharat / state

കാമ്പസ് ഹരിതാഭമാക്കാന്‍ മലപ്പുറം ഗവ. കോളജ് - green campus news

ഗ്രീൻ കാംപസ് ക്ലീൻ കാംപസ് പദ്ധതി ജനകീയാസൂത്രണ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു

ക്യാമ്പസ്
author img

By

Published : Nov 17, 2019, 2:44 AM IST

Updated : Nov 17, 2019, 2:59 AM IST

മലപ്പുറം: മലപ്പുറം ഗവ. കോളജിൽ ഗ്രീൻ കാംപസ് ക്ലീൻ കാംപസ് പദ്ധതിക്ക് തുടക്കമായി. ജനകീയാസൂത്രണ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെകെ ദാമോദരൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന് നിലയില്‍ ഗ്രീൻ പ്രോട്ടോകോൾ പദ്ധതി വിശദീകരണ ക്ലാസും മാലിന്യം തരംതിരിച്ച് പാക്ക് ചെയ്യുന്നതിൽ പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു. 100 എൻ.എസ്.എസ് വളണ്ടിയർമാർ പ്രായോഗിക പരിശീലന പരിപാടിയുടെ ഭാഗമായി. ഹരിത കർമ്മ സേനാ പ്രസിഡന്‍റ് എ സുജിതയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

മലപ്പുറം ഗവ. കോളജിൽ ഗ്രീൻ കാംപസ് ക്ലീൻ കാംപസ് പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ ആദ്യ പടിയായി കാംപസിലെ പൊതുപരിപാടികളിലും സെമിനാറുകളിലും ഡിസ്പോസബിൾ ഗ്ലാസ്സുകളുടെയും പ്ലെയ്റ്റുകളുടെയും ഉപയോഗം നിർത്തലാക്കി. പകരം എല്ലാ ഡിപ്പാർട്ടുമെന്റുകളും സംയുക്തമായി 300 സ്റ്റീൽ ഗ്ലാസുകളും പ്ലെയിറ്റുകളും എൻ.എസ്.എസിന് സംഭാവനയായി നൽകി. പൊതു പരിപാടികൾക്ക് എൻ.എസ്.എസ്. വളണ്ടിയർമാർ സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി ഔഷധോദ്യാന നിർമ്മാണം, ബട്ടർഫ്ലൈ ഗാർഡൻ, പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് ഇരിപ്പിടങ്ങൾ തയ്യാറാക്കൽ, ചുമർ ചിത്ര രചന തുടങ്ങിയവയും സംഘടിപ്പിക്കും

Intro:കാംപസും പരിസരവും സമ്പൂർണ്ണ പ്ലാസ്റ്റിക് - മാലിന്യ മുക്ത കാംപസാക്കി മാറ്റുന്നതിന്റെ ഭാഗമായി മലപ്പുറം ഗവ. കോളേജിൽ "ഗ്രീൻ കാംപസ് ക്ലീൻ കാംപസ് " പദ്ധതിക്ക് തുടക്കമായി . Body:ഗ്രീൻ കാംപസ് ക്ലീൻ കാംപസ് പദ്ധതിക്ക് തുടക്കമായി
മലപ്പുറം: കാംപസും പരിസരവും സമ്പൂർണ്ണ പ്ലാസ്റ്റിക് - മാലിന്യ മുക്ത കാംപസാക്കി മാറ്റുന്നതിന്റെ ഭാഗമായി മലപ്പുറം ഗവ. കോളേജിൽ "ഗ്രീൻ കാംപസ് ക്ലീൻ കാംപസ് " പദ്ധതിക്ക് തുടക്കമായി . പദ്ധതിയുടെ ഒന്നാം ഘട്ടമായി ഗ്രീൻ പ്രോട്ടോകോൾ പദ്ധതി വിശദീകരണ ക്ലാസ്സും മാലിന്യങ്ങൾ തരം തിരിച്ച് പാക്ക് ചെയ്യുന്നതിൽ പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു .
ജനകീയാസൂത്രണ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു .
പ്രിൻസിപ്പൽ ഡോ. ദാമോദരൻ കെ.കെ അധ്യക്ഷത വഹിച്ചു .
ശുചിത്വ മിഷൻ ഓഫീസർമാരായ വിനീത് , ....
എന്നിവർ ക്ലാസ്സെടുത്തു
ഗ്രീൻ കാംപസ് ക്ലീൻ കാംപസ് നോഡൽ ഓഫീസർ ഡോ. ഗീതാ നമ്പ്യാർ , ഡോ. ഗോപു എസ് പിള്ള എന്നിവർ സംസാരിച്ചു .
ഹരിത കർമ്മ സേനാ പ്രസിഡന്റ് ശ്രീമതി സുജിത.എ യുടെ നേതൃത്വത്തിൽ 100 എൻ.എസ്.എസ് വളണ്ടിയർമാർക്ക് ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കുന്നതിൽ പ്രായോഗിക പരിശീലനം നൽകി .
പി.ടി.എ വൈസ് പ്രസിഡൻറ് കണ്ണിയൻ മുഹമ്മദലി , പ്രോഗ്രാം ഓഫീസർമാരായ മൊയ്തീൻ കുട്ടി കല്ലറ , പ്രൊഫ.ഹസനത്ത് .ടി , വളണ്ടിയർ സെക്രട്ടറിമാരായ അംന. എം , അഞ്ജലി മോഹൻ ദാസ് , അർഷദ് .പി , മുഹമ്മദ് സ്വബീഹ് , ശുഫൈന , സാന്ദ്ര , ഹിസാന നർഗീസ്, മഞ്ജു .എ, മയൂഷ , ശിൽപ , ശിഖ , ശ്രുതി , ഇർഫാന , ഹർഷദ് എന്നിവർ നേതൃത്വം നൽകി .
പദ്ധതിയുടെ ആദ്യ പടിയായി കാംപസിലെ പൊതുപരിപാടികളിലും സെമിനാറുകളിലും ഡിസ്പോസബിൾ ഗ്ലാസ്സുകളുടെയും പ്ലെയ്റ്റുകളുടെയും ഉപയോഗം നിർത്തലാക്കി . പകരം എല്ലാ ഡിപ്പാർട്ടുമെന്റുകളും സംയുക്തമായി 300 സ്റ്റീൽ ഗ്ലാസ്സുകളും പ്ലെയിറ്റുകളും എൻ.എസ്.എസിന് സംഭാവനയായി നൽകി . പൊതു പരിപാടികൾക്ക് എൻ.എസ്.എസ് വളണ്ടിയർമാർ സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്യും .

പദ്ധതിയുടെ ഭാഗമായി ഔഷധോദ്യാന നിർമ്മാണം , ബട്ടർഫ്ലൈ ഗാർഡൻ , പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് ഇരിപ്പിടങ്ങൾ തയ്യാറാക്കൽ , ചുമർ ചിത്ര രചന തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുംConclusion:
Last Updated : Nov 17, 2019, 2:59 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.