മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ വനിത കമ്മിഷൻ. നേരത്തെ പരാതി ലഭിച്ചിട്ടും പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും ഇത് ഗൗരവത്തോടെ കാണുന്നുവെന്നും വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.
Also Read: സംസ്ഥാനത്തിന് ആശ്വാസം; ടിപിആർ കുറയുന്നു, 12,469 പേർക്ക് കൂടി കൊവിഡ്
ഇത്തരം സംഭവങ്ങൾ അടിക്കടി ഉണ്ടാകുന്നത് പൊലീസിന്‍റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ അവർത്തിച്ച് പരാതി നൽകിയിട്ടും പ്രതികളെ കേവലം താക്കീത് മാത്രം ചെയ്‌ത് വിടുന്നത് നിയമ വിരുദ്ധമായ നടപടിയാണെന്നും ജോസഫൈൻ പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു മലപ്പുറം പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ വീട്ടിൽ കയറി സഹപാഠി കുത്തിക്കൊലപ്പെടുത്തിയത്. ഏലംകുളം എളാട് ചെമ്മാട് വീട്ടിൽ ദൃശ്യ(21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊണ്ടിപറമ്പ് സ്വദേശി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
കൂടുതൽ വായനയ്ക്ക്: മലപ്പുറത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു ; യുവാവ് പിടിയില്‍