ETV Bharat / state

പ്രളയാനന്തര പുനരധിവാസം; പോത്തുകല്ലിൽ ജനകീയപ്രക്ഷോഭം - malappuram flood rehabilitation

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പോത്തുകല്ല് പഞ്ചായത്ത് ഓഫീസ് ഉപരോധം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്‌തു.

പ്രളയാനന്തര പുനരധിവാസം; പോത്തുകല്ലിൽ വൻ ജനകീയപ്രക്ഷോഭം
author img

By

Published : Nov 24, 2019, 4:56 AM IST

മലപ്പുറം: പ്രളയ ദുരിതബാധിതരെ പുനരധിവസിപ്പിക്കാത്ത സർക്കാർ നിലപാടിനെതിരെ പോത്തുകല്ലിൽ വൻ ജനകീയ പ്രക്ഷോഭം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പോത്തുകല്ല് പഞ്ചായത്ത് ഓഫീസ് ഉപരോധം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്‌തു. കെപിസിസി അംഗം ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി.

പ്രളയാനന്തര പുനരധിവാസം; പോത്തുകല്ലിൽ വൻ ജനകീയപ്രക്ഷോഭം

കവളപ്പാറ ദുരന്തത്തിന് ശേഷം 100 ദിവസം പിന്നിട്ടിട്ടും 25 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലാണ് ഇപ്പോഴും കഴിയുന്നത്. കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരാണ് ക്യാമ്പിലുള്ളത്. കവളപ്പാറ ദുരന്തത്തിൽ ഉറ്റവരും ഉടയവരും നഷ്‌ടപ്പെട്ട ഇവരുടെ ദുരിതത്തിന് ഇനിയും പരിഹാരമായിട്ടില്ല. പലര്‍ക്കും സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായവും ലഭിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

പുനരധിവാസ പ്രവർത്തനങ്ങളുടെ പ്രാഥമിക നടപടികൾ പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ കുട്ടികളുടെ പഠനച്ചെലവടക്കം ജീവിതം എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് പലരും. പുനരധിവാസം ഉറപ്പാക്കാൻ അന്തിമ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരക്കാർ അറിയിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വി.എസ്.ജോയ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.ആർ.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:പ്രളയ ദുരിതബാധിതരെ പുനരധിവസിപ്പിക്കാത്ത സർക്കാർ നിലപാടിനെതിരെ പോത്ത് കല്ലിൽ വൻ ജനകീയ പ്രക്ഷോഭം. പോത്ത് കല്ല് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി.Body:പ്രളയ ദുരിതബാധിതരെ പുനരധിവസിപ്പിക്കാത്ത സർക്കാർ നിലപാടിനെതിരെ പോത്ത് കല്ലിൽ വൻ ജനകീയ പ്രക്ഷോഭം. പോത്ത് കല്ല് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സിആർ പ്രകാശ് അധ്യക്ഷനായി.കേരളത്തിനെ നടുക്കിയ കവളപ്പാറ ദുരന്തത്തിനു 100 ദിവസം പിന്നിട്ടിട്ടും 25 കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പിൽ .ഇവരെ പുനരധിവാസിപ്പിക്കാനുളള പ്രാഥമിക പ്രവർത്തനങ്ങൾ പോലും പൂർത്തിയായിട്ടില്ല.
പോത്തുകല്ല് സിറ്റി പാലസ് ഓഡിറ്റോറിയത്തിൽ ക്യാമ്പിൽ കഴിയുന്നവരാണ് ഇനിയെന്തു ചെയ്യുമെന്നറിയാതെ നിസ്സഹായവസ്ഥയിൽ കഴിയുന്നത്.
കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരാണ് ക്യാംപിൽ ഉള്ളത്. കവളപ്പറ ദുരന്തത്തിൽ ഉറ്റവരും ഉടയവരും നഷ്ടപെട്ടവരാണിവർ. വീടും സ്ഥലവും എല്ലാം ഒരു രാത്രകൊണ്ട് നഷ്ടമായവർ. പക്ഷെ ഇവരുടെ ദുരിതത്തിന് ഇനിയും പരിഹാരം ലഭിച്ചിട്ടില്ല..പോത്തുകല്ലിൽ പലർക്കും സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം ഇനിയും ലഭിച്ചിട്ടില്ല. ക്യാമ്പിലെ ഭൂരിഭാഗം ആളുകൾക്കും ജോലിയൊന്നുമില്ല.
ക്യാമ്പിൽ ഭക്ഷണം കൃത്യമായി ലഭിക്കുന്നതിന്റെ ആശ്വാസം പങ്ക് വെക്കുമ്പോഴും വരുമാനം ഇല്ലാത്തതിനാൽ കുട്ടികളുടെ പഠന ചിലവടക്കം എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടു പോകുമെന്നാണ് ഇവരുടെ ചോദ്യം.
പുനരധിവാസ പ്രവർത്തനങ്ങളുടെ പ്രാഥമിക നടപടികൾ പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ ജനങ്ങളുടെ ജീവിതം ദുസ്സഹമാണ്.
പരിമിതികൾക്കിടയിൽ ജീവിതം തള്ളി നീക്കുന്ന ഇവർ താൽക്കാലികമായി ഒരു ഷെഡ് എങ്കിലും നിർമ്മിച്ചു നല്കിക്കൂടെ എന്നാണ് ഇപ്പോൾ ചോദിക്കുന്നത്.
ഓഗസ്റ്റ് എട്ടിനു രാത്രി കവളപ്പാറയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ 59 ജീവനുകൾ ആണ് നഷ്ടമായത്. തലനാരിഴയ്ക്ക് ജീവൻ ലഭിച്ചവരാണ് ക്യാംപിൽ കഴിയുന്ന പലരും,
ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പാക്കാൻ അന്തിമ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരക്കാർ അറിയിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി വി എസ് ജോയ്, ബ്ലോക്ക് പ്രസിഡന്റ്‌ പി പി സുഗതൻ, പി വി ജേക്കബ് എന്നിവർ സംസാരിച്ചു.Conclusion:ന്യൂസ് ബ്യൂറോ നിലമ്പൂർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.