മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മലപ്പുറത്ത് കലാശക്കൊട്ട്. എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകരാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കലാശക്കൊട്ടിനെത്തിയത്.
പൊലീസ് തടഞ്ഞിട്ടും പ്രവർത്തകർ മാസ്‌ക് ധരിക്കാൻ കൂട്ടാക്കിയില്ല. മാസ്‌ക് ധരിക്കാതെ കുട്ടികളടക്കമുള്ളവരാണ് കലാശക്കൊട്ടിനെത്തിയത്. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നിയന്ത്രണങ്ങൾ മറികടക്കുന്ന കാഴ്‌ചയാണ് മലപ്പുറത്ത് കണ്ടത്.