മലപ്പുറം: കൊറോണ വൈറസ് ബാധക്കെതിരെ ജാഗ്രത ഊർജിതമാക്കി മലപ്പുറം ജില്ലാ ഭരണകൂടം. വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ജാഗ്രത ശക്തമാക്കിയിരിക്കുന്നത്. ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ 11 പേരും വീടുകളിൽ 331 പേരും നിരീക്ഷണത്തിലാണ്. ജില്ലാ കലക്‌ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ മുഴുവൻ വകുപ്പ് മേധാവികളുടെയും യോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുൻകരുതലുകൾ എന്ന നിലയിൽ കർശന ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിരീക്ഷണത്തിൽ ഉള്ളവരിൽ ആരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കുമെന്നും യോഗത്തിൽ അറിയിച്ചു.
മലപ്പുറത്ത് കൊറോണ വൈറസിനെതിരെ കനത്ത ജാഗ്രത
ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ 11 പേരും വീടുകളിൽ 331 പേരും നിരീക്ഷണത്തിലാണ്
മലപ്പുറം: കൊറോണ വൈറസ് ബാധക്കെതിരെ ജാഗ്രത ഊർജിതമാക്കി മലപ്പുറം ജില്ലാ ഭരണകൂടം. വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ജാഗ്രത ശക്തമാക്കിയിരിക്കുന്നത്. ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ 11 പേരും വീടുകളിൽ 331 പേരും നിരീക്ഷണത്തിലാണ്. ജില്ലാ കലക്‌ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ മുഴുവൻ വകുപ്പ് മേധാവികളുടെയും യോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുൻകരുതലുകൾ എന്ന നിലയിൽ കർശന ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിരീക്ഷണത്തിൽ ഉള്ളവരിൽ ആരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കുമെന്നും യോഗത്തിൽ അറിയിച്ചു.
Body:വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തി ജില്ലയിൽ കൊറോണ വൈറസ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ജാഗ്രത ശക്തമാക്കുന്നത് ,ഇതിൻറെ ഭാഗമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ മുഴുവൻ വകുപ്പ് മേധാവികളുടെയും യോഗം ചേർന്നു. ഭീതി പരത്തുന്ന രീതിയിലുള്ള ഒരു സാഹചര്യം നിലവിലില്ല എന്നാൽ മുൻകരുതലുകൾ എന്ന നിലയിൽ കർശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .നിരീക്ഷണത്തിൽ ഉള്ളവർ ആരും രോഗം സ്ഥിതീകരിച്ചിട്ടില്ല. 15 പേരുടെ പരിശോധനാ ഫലം ആണ് ഇനി പുറത്തു വരാനുള്ളത്. ഇവരെ 28 ദിവസവും നിരീക്ഷണത്തിൽ തുടരും. ജില്ലാഭരണകൂടം ആരോഗ്യവകുപ്പ് ഔദ്യോഗിക വിവരങ്ങൾ അല്ലാതെ സമൂഹമാധ്യമങ്ങളിൽ എവിടെയെങ്കിലും മറ്റും ഭീതി പരത്തുന്ന രീതിയിലുള്ള പോസ്റ്റുകളോ വ്യാജവാർത്തകളും പകർത്തുന്നത് ഇന്ന് മുതൽ കർശന നിരീക്ഷണത്തിലായിരിക്കും. ഇത്തരക്കാർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു
Conclusion: