മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയം തിരുനിലത്ത് 14 വയസുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ - ഷീബ ദമ്പതികളുടെ മകൾ ദേവിക (14 ) യെയാണ് ആളൊഴിഞ്ഞ വീടിന്‍റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ടോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. വൈകിട്ട് കുട്ടിയെ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്‍റെ മുറ്റത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വളാഞ്ചേരി സ്റ്റേഷൻ ഓഫിസർ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പൊലീസ് വീടിന്‍റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം, തിരൂർ ഡിവൈ.എസ്. പി. കെ.എ. സുരേഷ് ബാബു എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.
വളാഞ്ചേരിയില്‍ 14 വയസുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ - വളാഞ്ചേരി
20:11 June 01
ദേവിക എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്