ETV Bharat / state

മലപ്പുറത്ത് പുതുതായി നിരീക്ഷണത്തിലുള്ളവര്‍ കുറയുന്നു; ജാഗ്രത തുടരണമെന്ന് കലക്ടര്‍

ഇന്ന് 17 പേര്‍ക്ക് മാത്രമാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10,331 ആയി

മലപ്പുറം  കൊവിഡ് 19  ജില്ലാ കലക്ടര്‍
ജില്ലാ കലക്ടര്‍
author img

By

Published : Apr 15, 2020, 10:16 PM IST

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലെത്തുന്നവരുടെ എണ്ണം കുറയുന്നു. ഇന്ന് 17 പേര്‍ക്ക് മാത്രമാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10,331 ആയി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നത് ആശാവഹമാണന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിച്ചതിലൂടെയാണ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലയ്ക്ക് നേട്ടമുണ്ടാക്കാനായത്. ഇനിയും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ 22 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 20, നിലമ്പൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരാള്‍ വീതവുമാണ് ഐസൊലേഷനിലുള്ളത്. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 1875 പേരെ ഒഴിവാക്കി. 10,203 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 106 പേര്‍ കൊവിഡ് കെയര്‍ സെന്‍ററുകളിലും കഴിയുന്നു. അതേസമയം ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇതില്‍ എട്ട് പേര്‍ ആശുപത്രി വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.