മലപ്പുറം: തിരൂരില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് കൊവിഡ് 19. മണല്‍ കടത്ത് കേസിലും വഞ്ചന കേസിലും അറസ്റ്റിലായ പ്രതികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിരൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പടെ 18 പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
തിരൂര്‍ തൃപ്പങ്ങോട്, മംഗലം സ്വദേശികളാണ് പ്രതികള്‍. ഇരുവരുടെയും സ്രവം പരിശോധനക്കായി ശേഖരിച്ചിരുന്നു. ജൂലായ് രണ്ട്, മൂന്ന് തീയതികളിലായാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ഫലം പുറത്ത് വന്നത്.