ETV Bharat / state

ഉമ്മര്‍ ഭായിയുടെ ആഗ്രഹം സഫലമായി; മകൾക്കൊപ്പം ആ പത്ത് പേരും വിവാഹിതരായി - സമൂഹ വിവാഹം

മകളുടെ വിവാഹത്തോടൊപ്പം പത്ത് നിർധന യുവതികളുടെ വിവാഹം നടത്തി മലപ്പുറത്തെ ഉമ്മര്‍ ഭായ്

community marriage
author img

By

Published : Jul 1, 2019, 12:51 AM IST

Updated : Jul 1, 2019, 2:23 AM IST

മലപ്പുറം: മകളുടെ വിവാഹത്തോടൊപ്പം പത്ത് നിർധന യുവതികളുടെ വിവാഹം നടത്തി കൊടുത്ത് വെട്ടിച്ചിറ സ്വദേശിയും സംഗീത അധ്യാപകനുമായ പൂളക്കോട്ട് ഉമ്മർ ഭായി. തനിക്കായി പിതാവ് കരുതി വെച്ച സ്വർണം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് നൽകാൻ മകൾ പുണ്യ സമ്മതിച്ചതോടെയാണ് നിർധന യുവതികളുടെ വിവാഹവും മകളുടെ വിവാഹപന്തലില്‍ വെച്ച് നടന്നത്. ആഡംബരങ്ങളെല്ലാം ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

മകളുടെ വിവാഹത്തിനൊപ്പം പത്ത് യുവതികളുടെ വിവാഹം നടത്തി ഉമ്മര്‍ ഭായ്

വിദേശത്ത് ജോലി ചെയ്യുന്ന ഉമ്മർ ഭായി മകളുടെ വിവാഹത്തിനായി താൻ സ്വരുകൂട്ടിയതെല്ലാമായാണ് നാട്ടിലെത്തിയത്. മകൾക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം നടത്താനായിരുന്നു ഉമ്മര്‍ ഭായിയുടെ തീരുമാനം. എന്നാല്‍ തന്‍റെ സ്വര്‍ണം കൂടി മറ്റുള്ളവര്‍ക്ക് നല്‍കാമെന്ന മകളുടെ തീരുമാനമാണ് പത്ത് യുവതികളുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു യുവതികളെ കണ്ടെത്തിയത്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ഹിന്ദു യുവതികളുടെ വിവാഹ ചടങ്ങുകൾ നടന്നത്. കരുവാരകുണ്ട് അരിമണൽ സമന്യ ഗിരി ആശ്രമ ആദിത്യൻ സ്വാമി ആത്മദാസ് ധർമ്മ ചടങ്ങില്‍ മുഖ്യാതിഥിയായി. സാമൂഹ്യ- രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Intro:മലപ്പുറം വെട്ടിച്ചിറ' മകളുടെ വിവാഹത്തോടൊപ്പം പത്ത് നിർദ്ദന യുവതികൾക്ക് മംഗല്യ സൗഭാഗ്യം നൽകി സമൂഹത്തിന് മാതൃക കാണിക്കുകയാണ് വെട്ടിച്ചിറ സ്വദേശിയും സംഗീത അധ്യാപകനുമായ പൂളക്കോട്ട് ഉമ്മർ ഭായ് . തനിക്കായി  പിതാവ്   കരുതി വെച്ച സ്വർണ്ണം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് നൽകാൻ മകൾ പുണ്യ സമ്മതിച്ചതോടെയാണ് പത്ത് നിർദ്ധന യുവതിക്ക് സുമംഗലികളാകാൻ ഭാഗ്യം ലഭിച്ചത്

Body:പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് നൽകാൻ മകൾ പുണ്യ സമ്മതിച്ചതോടെയാണ് പത്ത് നിർദ്ധന യുവതിക്ക് സുമംഗലികളാകാൻ ഭാഗ്യം ലഭിച്ചത്

Conclusion:നാടാകെ കല്ല്യാണം വിളിച്ചു, ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വലിയ പന്തൽ, കല്യാണതലേന്ന് ആഢംബരത്തിന്റെ ഏറ്റവും പുതിയ വേർഷനായ ഹെൽദി, ഗാനമേളയും ഒപ്പനയും പിന്നെ നാട്ടുകാർക്കായി ഉഗ്രാനൊരു  ഫുഡും, തീർന്നില്ല ഇതിനും അപ്പുറത്തെ ആഡംബരമാണ് കല്യാണദിവസം ഓഡിറ്റോറിയത്തിലും വീട്ടിലും അരങ്ങേറുന്നത്. ഇത്തരത്തിലുള്ള ആഡംബരം വേണമെങ്കിൽ ഉമ്മർ ഭായിക്കും നടത്താം മകൾ പുണ്യത്തി വേണ്ടി. എന്നാൽ എല്ലാ ദൂർത്തും ഒഴിവാക്കി മകൾ സുമംഗലിയാകുമ്പോൾ  മകളോടൊപ്പം പത്ത് പെൺകുട്ടികളെ കൂടി സുമംഗലിയാക്കാനുള്ള മനസ്സ് കാണിച്ച ഉമ്മർഭായ്  നാടിന് വലിയ മാതൃകയാണ് നൽകുന്നത് ,വിദേശത്ത് സംഗീത അധ്യാപകനും മജീഷ്യനും കൂടിയായ ഉമ്മർഭായ് താൻ സ്വരുകൂട്ടിയതെല്ലാം കൊണ്ട് മകളായ പുണ്യയുടെ വിവാഹത്തിനാണ് നാട്ടിലെത്തിയത്

Byte 
ഉമ്മർഭായ്

, മകൾക്കൊപ്പം മൂന്ന് പെൺകുട്ടികളുടെ വിവാഹം നടത്താനായിരുന്നു തീരുമാനം, കാര്യം മകൾ പുണ്യയെ അറീയീക്കുകയും ചെയ്തു. തനിക്കായി കരുതി വെച്ച സ്വർണ്ണം തനിക്ക് വേണ്ടന്നും അത് നിർദ്ധന യുവതികൾക്ക് നൽകണമെന്നും പുണ്യ പിതാവിനെ അറിയിക്കുകയായിരുന്നു.ഇതോടെയാണ് പത്ത് പെൺകുട്ടികളുടെ വിവാഹത്തിന് വഴിതെളിയിച്ചത്. ശേഷം സേഷ്യൽ മീഡിയ വഴിയാണ് യുവതികളെ കണ്ടെത്തിയത്

Byte

.വധുവിന് അഞ്ച് പവൻ സ്വർണ്ണാഭരണവും വസ്ത്രവും കൈമാറും.സമൂഹത്തിൽ നടക്കുന്ന വിവാഹധൂർത്തിന്റെ ഒരു ശതമാനം മാറ്റി വെച്ചാൽ വിവാഹ പ്രായമെത്തിയിട്ടും മംഗല്യഭാഗ്യമില്ലാത്ത പെൺകുട്ടികളെ സഹായിക്കാം അതിന് പോലും തയ്യാറാവാത്ത ആഡംബര സമൂഹത്തിന് മാതൃക കാണിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഉമ്മർ ഭായ് പറഞ്ഞു കരുവാരകുണ്ട് അരിമണൽ samanya ഗിരി ആശ്രമ ആദിത്യൻ സ്വാമി ആത്മദാസ് ധർമ്മ മുഖ്യ അതിഥിയായിരുന്നു ഹൈന്ദവ ആചാരപ്രകാരമായിരുന്നു ഹിന്ദു യുവതികളുടെ ചടങ്ങുകൾ വധൂവരന്മാരെ ആശിർവദിക്കാൻ ഉമ്മർ ഭായിയും ഭാര്യ സാബിറയും മക്കളായ സിത്താരയും പുണ്യയും ഉണ്ടയിരുന്നു ശേഷം മറ്റു മറ്റുള്ളവരുടെ നിക്കാഹും നടന്നു നിക്കാഹിന് പാണക്കാട് സെബികലി ശിഹാബ് തങ്ങൾ സി മമ്മൂട്ടി എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ മാണൂർ മൊയ്തീൻ കുട്ടി മുസ്ലിയാർ മുനീർ ഹുദവി വിവിധ മത രാഷ്ട്രീയ പ്രമുഖ പങ്കെടുത്തു
Last Updated : Jul 1, 2019, 2:23 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.