ETV Bharat / state

ലൈഫ് പദ്ധതി; മമ്പാട് ഭൂരഹിതർക്ക് ആധാരങ്ങൾ വിതരണം ചെയ്‌തു - mabad grama panchayat

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്

മമ്പാട് ഗ്രാമ പഞ്ചായത്ത്  ലൈഫ് പദ്ധതി വാർത്ത  ഭൂരഹിതർക്ക് ആധാരം വിതരണം ചെയ്തു  മലപ്പുറം വാർത്ത  malappuram news  mabad grama panchayat  life project news malappuram
ലൈഫ് പദ്ധതി; മമ്പാട് ഭൂരഹിതർക്ക് ആധാരങ്ങൾ വിതരണം ചെയ്‌തു
author img

By

Published : Jun 14, 2020, 1:52 PM IST

മലപ്പുറം: മമ്പാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ട ലിസ്റ്റില്‍ ഉൾപ്പെട്ട ഭൂരഹിതർക്ക് ആധാരങ്ങൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനം നിർവഹിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. മമ്പാട് സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന കാഞ്ഞിരാല അദ്ധ്യക്ഷത വഹിച്ചു. ആധാരം കൈമാറിയ മുഴുവൻ പേർക്കും ഈ സാമ്പത്തിക വർഷത്തിൽ വീട് വയ്ക്കാന്‍ വേണ്ട ഫണ്ട് നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും അറിയിച്ചു. ജില്ലയിൽ ലൈഫ് പദ്ധതിയിൽ ഭൂമി നൽകിയ ആദ്യത്തെ പഞ്ചായത്താണ് മമ്പാട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.