ETV Bharat / state

നിലമ്പൂര്‍ കോവിലകം സന്ദര്‍ശിച്ച് വ്യവസായി എം.എ.യൂസഫലി

യത്തീംഖാന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനത്തിന്‍റെ ഭാഗമായാണ് യൂസഫലി നിലമ്പൂരിലെത്തിയത്.

നിലമ്പൂര്‍ കോവിലകം സന്ദര്‍ശിച്ച് വ്യവസായി എം.എ.യൂസഫലി
author img

By

Published : Nov 22, 2019, 4:37 AM IST

മലപ്പുറം: ചരിത്രമുറങ്ങുന്ന നിലമ്പൂര്‍ കോവിലകത്തില്‍ സൗഹൃദ സന്ദര്‍ശനം നടത്തി പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ.യൂസഫലി. യത്തീംഖാന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനത്തിന്‍റെ ഭാഗമായാണ് യൂസഫലി നിലമ്പൂരിലെത്തിയത്.

നിലമ്പൂര്‍ കോവിലകം സന്ദര്‍ശിച്ച് വ്യവസായി എം.എ.യൂസഫലി

കോവിലകം അംഗങ്ങളായ ഡോ. വാസുദേവന്‍ തിരുമുല്‍പ്പാട്, ടി.എന്‍. മാനവേദന്‍, എന്‍.കെ.ഉമാദേവി തമ്പാട്ടി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കോവിലകം അംഗങ്ങളെ പരിചയപ്പെട്ട യൂസഫലി ഓരോ അംഗങ്ങൾക്കും സ്‌നേഹോപഹാരം സമ്മാനിച്ചു. പി.വി.അബ്‌ദുള്‍ വഹാബ് എംപിയും മറ്റ് ജനപ്രതിനിധികളും പ്രമുഖ വ്യവസായികളും യൂസഫലിക്കൊപ്പമുണ്ടായിരുന്നു.

Intro::ചരിത്രമുറങ്ങുന്ന നിലമ്പൂര്‍ കോവിലകത്തില്‍ പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി സൗഹൃദ സന്ദര്‍ശനം നടത്തിBody:നിലമ്പൂര്‍ കോവിലകത്തില്‍ സൗഹാര്‍ദ്ദ സന്ദര്‍ശനം നടത്തി വ്യവസായി യൂസഫലി
നിലമ്പൂര്‍: ചരിത്രമുറങ്ങുന്ന നിലമ്പൂര്‍ കോവിലകത്തില്‍ പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി സൗഹൃദ സന്ദര്‍ശനം നടത്തി. നിലമ്പൂര്‍ യത്തീംഖാന സുവര്‍ണ ജൂബിലി ആഗോഷങ്ങളുടെ ഉദഘാടനത്തിനെത്തിയ അദ്ദേഹം അതിനു മുന്നോടിയായാണ് കോവിലകത്ത് എത്തിയത്. കോവിലകം അംഗങ്ങളായ ഡോ. വാസുദേവന്‍ തിരുമുല്‍പ്പാട്, ടി.എന്‍. മാനവേദന്‍, ജയകുമാര്‍ രാജ, ടി.എന്‍. വിനോദ് വര്‍മ, എന്‍.കെ.ഉമാദേവി തമ്പാട്ടി, എന്‍.കെ. രമാദേവി തമ്പാട്ടി, എന്‍.കെ. ഇന്ദുമതി വര്‍മ, എന്‍.കെ. ഭവാനി തമ്പാട്ടി, എന്‍.കെ. ശ്രീമതി തമ്പാട്ടി, എന്‍.കെ. ശ്രീദേവി തമ്പാട്ടി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കോവിലകം അംഗങ്ങളെ പരിചയപ്പെട്ടതിന് ശേഷം യൂസഫലി ഉപഹാരമായി മനോഹരമായി പണി തീര്‍ത്ത ഒരു വാളും മുല്ലയുടേയും റോസിന്റേയും പരിമളമുള്ള ഓരോ കുപ്പി സുഗന്ധദ്രവ്യവും നല്‍കി. കോവിലകം അംഗങ്ങള്‍ തിരിച്ചും ഉപഹാരം നല്‍കി. നിരഞ്ജന എന്ന കുട്ടി ഓടക്കുഴല്‍ വായിച്ചത് എല്ലാവരും കൂതുകത്തോടെ കേട്ടിരുന്നു. എല്ലാവരേയും കാണാനും പരിുചയപ്പെടാനുമായതിലെ നന്ദിയും സ്‌നേഹവുമറിയിച്ച് ഭഗവത്ഗീതയിലെ ശ്‌ളോകങ്ങളുമുരുവിട്ടാണ് എം.എ. യൂസഫലി കോവിലകത്തിന്റെ കെട്ടുകള്‍ തിരിച്ചിറങ്ങിയത്. പി.വി. അബ്ദുള്‍ വഹാബ് എം.പി.യും മറ്റു ജനപ്രതിനിധികളും പ്രമുഖ വ്യവസായികളും സംഘത്തോടൊപ്പമുണ്ടായിരുന്നു.
പടം-നിലമ്പൂര്‍ കോവിലകത്ത് സന്ദര്‍ശനം നടത്തിയ വ്യവസായി എം.എ. യൂസഫലി കോവിലകം അംഗങ്ങള്‍ക്ക് സമ്മാനമായി വാള്‍ നല്‍കുന്നുConclusion:ETV
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.