മലപ്പുറം: എൽഡിഎഫിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ലോങ് റൺ സംഘടിപ്പിച്ചു. മലപ്പുറം ജില്ലയില്‍ ശൃംഖല തീർക്കുന്ന ഐക്കരപ്പടി മുതൽ പുലാമന്തോൾ വരെ 67 കിലോമീറ്റർ ദൂരമാണ് ലോങ് റൺ സംഘടിപ്പിച്ചത്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസ് ഐക്കരപ്പടിയിൽ ലോങ് റൺ ഫ്ലാഗ് ഓഫ് ചെയ്തു. കേരളാ സന്തോഷ് ട്രോഫി താരം ഷെരീഫിന് ഫ്ലാഗ് നൽകിക്കൊണ്ടാണ് ഉദ്‌ഘാടനം ചെയ്തത്. ജനുവരി 26നാണ് എൽഡിഎഫിന്‍റെ മനുഷ്യ മഹാ ശൃംഖല.