മലപ്പുറം: രാജ്യം മുഴുവന്‍ ലോക് ഡൗണിലായതോടെ മലയാളിയുടെ തീൻമേശയിലെ താരമാകുകയാണ് ചക്കവിഭവങ്ങൾ. ചക്ക സീസണായതിനാല്‍ തന്നെ മിക്ക നാട്ടിന്‍പുറങ്ങളിലും ചക്ക സുലഭമാണ്. രാവിലെ ചക്കയട, ഉച്ചയ്ക്ക് ചോറിനൊപ്പം ചക്കക്കുരു തോരന്‍, വൈകിട്ട് ചക്ക കൂട്ടാന്‍, രാത്രിയിൽ ചക്ക പുഴുങ്ങിയത് തുടങ്ങി ഒരു ദിവസത്തേക്ക് വയറുനിറയാന്‍ വേണ്ടത് മുഴുവന്‍ ചക്കയില്‍ നിന്നുമുണ്ടാക്കാമെന്നത് മലയാളിയുടെ ചക്ക പ്രേമം കൂട്ടുന്നു. ഇവയ്‌ക്ക് പുറമെ ചക്ക വറുത്തതും ചക്കപ്പഴവും ചക്കപ്പായസവുമൊക്കെ മലയാളിയുടെ വയറും മനസും നിറയ്‌ക്കുന്നു.
ഇപ്പോഴിതാ ചക്കക്കുരു ഷേക്ക് എന്ന പുതിയ പാചകക്കൂട്ട് പരീക്ഷിക്കുന്ന തിരക്കിലാണ് മലയാളികൾ. ചക്കക്കുരു ഷേക്കാണ് ഇപ്പോഴത്തെ താരം. രുചിയില്‍ ഷാര്‍ജ ഷേക്ക്, ബദാം ഷേക്ക് എന്നിവയെ എല്ലാം കടത്തിവെട്ടുന്നതാണ് ചക്കക്കുരു ഷേക്കെന്നാണ് ഉണ്ടാക്കിയവരും കഴിച്ചവരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. ആര്‍ക്കും എളുപ്പത്തില്‍ തയാറാക്കാമെന്നതാണ് ചക്കക്കുരു ഷേക്കിനെ വ്യത്യസ്‌തമാക്കുന്നത്.