ETV Bharat / state

പ്രളയം തകർത്ത ജീവിതം തിരിച്ചുപിടിക്കാൻ പൊന്ന് തേടിയിറങ്ങി കാടിന്‍റെ മക്കൾ - flood effects

മേപ്പാടിയിലെ മരുതമലകളിൽ നിന്നും ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന സ്വർണാംശമുള്ള മണ്ണ് ശേഖരിച്ച് സ്വർണം വേർതിരിച്ചെടുക്കുകയാണ് നിലമ്പൂരിലെ ആദിവാസികൾ.

മരവികൾ  ചാലിയാര്‍ സ്വര്‍ണം  കവളപ്പാറ കോളനി  ലബാർ മാനുവല്‍  സ്വര്‍ണതരി ശേഖരണം  കവളപ്പാറ പ്രളയം  lives of tribals  flood effects  malappuram flood
പ്രളയം തകർത്ത ജീവിതം തിരിച്ചുപിടിക്കാൻ പൊന്ന് തേടിയിറങ്ങി കാടിന്‍റെ മക്കൾ
author img

By

Published : Dec 18, 2019, 4:34 PM IST

Updated : Dec 18, 2019, 6:56 PM IST

മലപ്പുറം: കൈയിൽ മരവികളുമായി സ്വര്‍ണതരികൾ ശേഖരിക്കാനെത്തുന്ന ആദിവാസികൾ ചാലിയാറിന്‍റെ തീരങ്ങളിലെ പതിവുകാഴ്‌ചയാണ്. പ്രളയം തകർത്ത ജീവിതം തിരിച്ചുപിടിക്കാൻ കാടിന്‍റെ മക്കൾ ചാലിയാറില്‍ സ്വര്‍ണതരികൾ തേടിയിറങ്ങുന്നു. മേപ്പാടിയിലെ മരുതമലകളിൽ നിന്നും ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന സ്വർണാംശമുള്ള മണ്ണ് ശേഖരിച്ച് ഇവര്‍ സ്വർണം വേർതിരിച്ചെടുക്കുന്നു. 100 മില്ലിഗ്രാം പൊന്നിന് 300 രൂപ വരെയാണ് കൂലി ലഭിക്കുക. ചില ദിവസങ്ങളിൽ 300 മില്ലിഗ്രാം വരെ കിട്ടും. എന്നാൽ ചിലപ്പോൾ അധ്വാനം മുഴുവനും വെറുതെയാവും. രാവിലെ കുട്ടികളുമായി എത്തുന്നവർ സന്ധ്യ വരെ പുഴക്കരകളിൽ കഴിച്ചുകൂട്ടുന്നു.

പ്രളയം തകർത്ത ജീവിതം തിരിച്ചുപിടിക്കാൻ പൊന്ന് തേടിയിറങ്ങി കാടിന്‍റെ മക്കൾ

വയനാടൻ മലനിരകളുമായി അതിർത്തി പങ്കിടുന്ന അപ്പൻ കാപ്പ്, ഇരുട്ടുകുത്തി, കുന്തലപാറ, വാണിയമ്പുഴ, ചെമ്പ്ര, തുടങ്ങിയ കോളനികളിലെ നൂറുകണക്കിന് കുടുംബങ്ങളെയായിരുന്നു ഇത്തവണത്തെ പ്രളയം ബാധിച്ചത്. കാടിനെ നാടുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ മഴവെള്ളത്തിൽ ഒലിച്ചുപോയി. കൃഷിഭൂമി മുഴുവൻ പ്രളയത്തില്‍ തകര്‍ന്നതും തിരിച്ചടിയായി. ഇതോടെയാണ് സ്വര്‍ണതരികൾ ശേഖരിക്കുന്നതിലേക്ക് ഇവര്‍ ശ്രദ്ധ ചെലുത്തിയത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ നാമാവശേഷമായ കവളപ്പാറ കോളനിയിലെ 25 കുടുംബങ്ങൾ കഴിയുന്ന പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിലെ മിക്കവരും മണ്ണ് ശേഖരിച്ച് പൊന്നരിച്ചാണ് ജീവിതമാർഗം കണ്ടെത്തുന്നത്.

ചാലിയാറിന്‍റെ മണൽതരികളിൽ സ്വർണമുണ്ടെന്ന പേരില്‍ വില്യം ലോഗൻ എഴുതിയ മലബാർ മാനുവലിൽ ചാലിയാറിന് കനകവാഹിനി എന്നും സുവർണനദിയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

Intro:പ്രളയം തകർത്ത ജീവിതം തിരിച്ചുപിടിക്കാൻ പൊന്നരി കാണാനിറങ്ങി കാടിന്റെ മക്കൾBody:പ്രളയം തകർത്ത ജീവിതം തിരിച്ചുപിടിക്കാൻ പൊന്നരി കാണാനിറങ്ങി കാടിന്റെ മക്കൾ.

എടക്കര.
കൃഷി ഭൂമി മുഴുവൻ മണ്ണിടിഞ്ഞു പോയതോടെ കുലത്തൊഴിൽ ജീവിതമാർഗം ആക്കി മാറ്റുകയാണ് ഒരുപറ്റം ആദിവാസി കുടുംബങ്ങൾ. 100 മില്ലി പൊന്നിനെ 300 രൂപ വീതമാണ് ഇവർക്ക് ലഭിക്കുന്നത്.

പ്രളയം മൂലം ദുരിതം പേറുന്ന കാടിന്റെ മക്കൾ ഉപജീവനത്തിനായി ചാലിയാറിൽ പൊൻതരി തിരയുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള ആദിവാസികൾ കയ്യിൽ മരവി കളുമായി ചാലിയാറിനെ തീരങ്ങളിൽ തമ്പടിക്കുന്നത് പതിവുകാഴ്ചയാകുന്നു. വേറെ ചിലർ പ്രളയത്തിൽ ഒലിച്ചിറങ്ങിയ പാറക്കെട്ടുകൾ കരിക്കിൽ കുഴികൾ തീർത്ത മരവികയിൽ മണ്ണ് നിറക്കുന്നു. ആരു ചതിച്ചാലും മലദൈവങ്ങൾ തങ്ങളെ ചതിക്കില്ലെന്നാണ് ഇവരുടെ വിശ്വാസം. സ്വർണ്ണം അംശമുള്ള മേപ്പാടി മരുതമല കളിൽനിന്നും ഒഴുകിയെത്തുന്ന മണ്ണിലാണ് സ്വർണ്ണ തരികൾ ഉള്ളത്. ചാലിയാറിനെ മണൽതരികളിൽ സ്വർണമുണ്ടെന്ന് കാരണത്താൽ തന്നെ വില്യം ലോഗൻ എഴുതിയ മലബാർ മാനുവലിൽ ചാലിയാറിന് കനക വാഹിനി എന്നും സുവർണ്ണനദിയെന്നും പേരുള്ള തായി വിവരിച്ചിട്ടുണ്ട്. മരത്തിൽ തീർത്ത മരവിയിൽ മണൽ ശേഖരിച്ച് പലതവണ അരിച്ചാണ് സ്വർണ്ണം വേർതിരിച്ചെടുക്കുന്നത്. 100 മില്ലി പൊന്നിന് 300 രൂപ വരെ കിട്ടും ചില ദിവസങ്ങളിൽ 300 മില്ലി വരെ കിട്ടും. എന്നാൽ ചിലപ്പോൾ അധ്വാനം വെറുതെയാവും. രാവിലെ കുട്ടികളുമായി എത്തുന്നവർ സന്ധ്യവരെ പുഴക്കരകളിൽ കഴിച്ചുകൂട്ടും.
Byte..

വയനാടൻ മലനിരകളുടെ അതിർത്തി പങ്കിടുന്ന വനാന്തര ഭാഗത്തെ അപ്പൻ കാപ്പ്, ഇരുട്ടുകുത്തി, കുന്തലപാറ, തണ്ടംകല്ല്, വാണിയമ്പുഴ, കരിപ്പപ്പൊട്ടി, ചെമ്പ്ര, ചലിക്കപൊട്ടി എന്നീ കോളനികളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ സ്വൈരജീവിതം ആണ് ഇത്തവണത്തെ പ്രളയം തകർത്തത്. ഏക് യാത്ര മാർഗങ്ങൾ ആയ പാലങ്ങൾ മഴ വെള്ളത്തിൽ ഒലിച്ചുപോയി. പ്രദേശത്തെവിടെയും കൃഷി പണിയില്ല. ഇതോടെയാണ് മല ദൈവങ്ങളെ വിശ്വാസത്തിലെടുത്ത് മുമ്പ് ശീലിച്ച പണിയെടുക്കാൻ ആദിവാസികൾ പുഴയിൽ ഇറങ്ങിയത്
Byte

കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ നാമാവശേഷമായ കവളപ്പാറ കോളനിയിലെ 25 കുടുംബം കഴിയുന്ന പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലെ മിക്കവരും പൊന്നരിച്ചാണ് ജീവിതമാർഗം കണ്ടെത്തുന്നത്

Byte..Conclusion:Etv
Last Updated : Dec 18, 2019, 6:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.