ETV Bharat / state

മലപ്പുറത്ത് കാടിറങ്ങിയത് പുലിയോ കടുവയോ? പുലി ബൈക്കിലിടിച്ചെന്ന് യാത്രക്കാരന്‍ - പുലി ബൈക്കിലിടിച്ചു

Leopard attack :വഴിക്കടവ് രണ്ടാം പാടത്ത് പുലി ബൈക്കിലിടിച്ച് ബാർബർ ഷോപ്പ് ഉടമയായ ബൈക്ക് യാത്രക്കാരനാണ് പരിക്കേറ്റത്.

bike traveler injured  ബൈക്ക് യാത്രക്കാരന് പരിക്ക്  പുലി ബൈക്കിലിടിച്ചു  bike accident
Leopard attack In Malappuram
author img

By ETV Bharat Kerala Team

Published : Jan 13, 2024, 3:51 PM IST

മലപ്പുറം: വഴിക്കടവ് രണ്ടാം പാടത്ത് പുലി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക് (bike traveler injured in leopard attack). വഴിക്കടവ് രണ്ടാം പാടത്ത് ബാർബർ ഷോപ്പ് ഉടമയായ പന്താർ അസറിനാണ് പരിക്കേറ്റത്. രാത്രി 11 മണിയോടെയാണ് സംഭവം. കടയടച്ച് വീട്ടിലേക്ക് വരുമ്പോൾ ബൈക്കിനു മുന്നിലേക്ക് പുലി ചാടുകയായിരുന്നുവെന്ന് അസർ പറഞ്ഞു.

അപകടത്തിൽ ഇയാൾക്ക് കാര്യമായ പരിക്കുണ്ട്. ഹെഡ്‌ലൈറ്റിന്‍റെ വെളിച്ചത്തിൽ പുലിയെ ഇയാൾ വ്യക്തമായി കണ്ടു എന്നു പറയുന്നു. രണ്ടുമൂന്ന് ദിവസം മുന്നെ സമീപത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ എം വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.

ടാർ ചെയ്‌ത റോഡായതിനാൽ കാൽപാടുകൾ പുലിയുടെതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നാട്ടുകാരും ഫോറസ്‌റ്റ് വാച്ചറും ചേര്‍ന്ന് അസറിനെ പാലാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ അയ്യംകുന്നില്‍ പുലിയിറങ്ങി: കണ്ണൂര്‍- കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അയ്യംകുന്ന് പഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍ മൂന്ന് ദിവസമായി തുടര്‍ച്ചയായി പുലിയെ കണ്ടതിന്‍റെ ഭീതിയിലാണ് ജനങ്ങള്‍(Leopard Seen In Kannur Ayyamkunnu). വാണിയപ്പാറക്കടുത്ത് വളര്‍ത്തു നായയെ പുലി ആക്രമിച്ചതോടെ പുലിയുടെ സാനിധ്യം ഇവിടെ സജീവമാണെന്ന് വ്യക്തമായെന്ന് നാട്ടുകാര്‍ പറയുന്നു.

വീട്ടില്‍ കെട്ടിയിട്ടിരുന്ന നായയുടെ കഴുത്തിന് കടിയേറ്റെങ്കിലും നായ അത്ഭുതകരമായി രക്ഷപ്പെട്ടു. നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ബഹളം വെച്ചതോടെ പുലി നായയെ ഉപേക്ഷിക്കുകയായിരുന്നു. നായയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

അയ്യംകുന്നിലെ പാലത്തിന്‍കടവില്‍ രണ്ട് വ്യത്യസ്‌ത സ്ഥലങ്ങളിലായി പുലിയെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കടുവയാണെന്നാണ് സംശയം. ടാപ്പിങ് നടത്തുന്ന സുരേഷ് പടക്കം പൊട്ടിച്ച് എറിഞ്ഞിട്ടും കടുവ പോകാത്തതിനാല്‍ ജോലി പകുതിവഴിയില്‍ നിറുത്തി വീട്ടിലേക്ക് മടങ്ങിയെന്ന് വനപാലകരെ അറിയിച്ചു.

വാണിയപ്പാറ ടൗണില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ഉള്ളില്‍ ഒറ്റപ്പെട്ട പ്രദേശമായ അട്ടോലി മലയിലെ മൂന്ന് വീടുകള്‍ക്ക് സമീപമാണ് പുലി എത്തിയത്. പുത്തന്‍ പുരക്കല്‍ ഗോപി, പുത്തന്‍പുരക്കല്‍ സജീവന്‍, രവി കോണത്തറ എന്നീ മൂന്ന് കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്.

വന്യജീവികളെ ഭയന്ന് പലരും ഇവിടെ നിന്ന് താമസം മാറ്റി. അതോടെ പ്രദേശത്ത് കാടുകയറി വന്യജീവികളുടെ വിഹാര കേന്ദ്രമായി മാറി. വനാതിര്‍ത്തിയില്‍ സോളാര്‍ വേലികള്‍ ഇല്ലാത്തതാണ് കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വന്യജീവികളെത്താന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

നാട്ടുകാര്‍ക്ക് രണ്ടാം കടവില്‍ നിന്നും വാണിയപ്പാറയിലേക്കും തിരിച്ചും കിലോമീറ്ററുകള്‍ നടക്കണം. വാഹനം പോലും എത്തിപ്പെടാന്‍ പ്രയാസമുള്ള ഈ പ്രദേശത്ത് വനം വകുപ്പിന്‍റെ നിരീക്ഷണവും ശക്തമല്ല.

പുലികള്‍ രാത്രി മാത്രമാണ് വെളിയിലിറങ്ങുന്നതെന്നാണ് വനം വകുപ്പ് പറയുന്ന ന്യായം. വന്യജീവിയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ച് വളര്‍ത്തുനായയെ ആക്രമിച്ചത് പുലി തന്നെയാണെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ഒറ്റപ്പെട്ട പ്രദേശമായതു കൊണ്ട് നിരീക്ഷണം ദുഷ്‌ക്കരമാണെങ്കിലും വനം വകുപ്പ് ഉദ്യോദഗസ്ഥര്‍ പ്രദേശത്ത് തുടരുന്നുണ്ട്. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്നും വനപാലകര്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.