മലപ്പുറം: സിപിഎം സെക്രിട്ടറി എ വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഈ മാസം 20ന് ജില്ലയിൽ പ്രവേശിക്കും. നവകേരള സൃഷ്‌ടിക്കായ് വീണ്ടും എൽഡിഎഫ് എന്ന സന്ദേശമുയർത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്. രാവിലെ 10ന് കൊണ്ടോട്ടിയിലാണ് ആദ്യ സ്വീകരണം. ജാഥക്കായി വിപുലമായ സൗകര്യമാണ് ഒരുക്കുന്നതെന്ന് എൽഡിഎഫ് കൊണ്ടോട്ടി മണ്ഡലം കമ്മറ്റി പറഞ്ഞു.
രാവിലെ 9.30ന് ഐക്കര പടിയിൽ എത്തുന്ന ജാഥയെ എൽഡിഎഫ് ജില്ലാ നേതാക്കൾ ചേർന്ന് സ്വീകരിക്കും. എൻ.പ്രമോദ് ദാസ്, പുലത്ത് കുഞ്ഞു, അലിപുല്ലിത്തൊടി, എ.പി.സുകുമാരൻ തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.