ETV Bharat / state

ന്യൂനപക്ഷ ധ്രുവീകരണത്തിനാണ് ലീഗ് ശ്രമിക്കുന്നതെന്ന് എ.വിജയരാഘവന്‍ - local body election

ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐ യെയും യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കി ന്യൂനപക്ഷ ധ്രുവീകരണത്തിനാണ് ലീഗ് ശ്രമമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

Kl-mpm-vijayaragavan.  ldf  udf  muslim leauge  local body election  vijayaraghavan
ന്യൂനപക്ഷ ധ്രുവീകരണത്തിനാണ് ലീഗ് ശ്രമമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
author img

By

Published : Jun 22, 2020, 8:23 PM IST

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐ യെയും യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കി ന്യൂനപക്ഷ ധ്രുവീകരണത്തിനാണ് ലീഗ് ശ്രമമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.തദ്ദേശതെരഞ്ഞെടുപ്പ് മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ലീഗിന്‍റെ നീക്കം. മതമൗലികവാദ ശക്തികളെ ഉള്‍പ്പെടുത്തി യിഡിഎഫിന്‍റെ വിപുലീകരണമാണ് ലക്ഷ്യം. ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് രാഷ്‌ട്രീയ പൊതുമണ്ഡലത്തില്‍ ഇടം നല്‍കുന്നത് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് സാഹായമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ന്യൂനപക്ഷ ധ്രുവീകരണത്തിനാണ് ലീഗ് ശ്രമമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

കേന്ദ്രത്തില്‍ തീവ്ര ഹിന്ദുത്വ നിലപാടുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്. സാമൂഹിക മേഖലയിലും നിയമനിര്‍മ്മാണത്തിലും ഈ നയങ്ങള്‍ നടപ്പാക്കുന്നു. മതനിരപേക്ഷ രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിച്ചു മാത്രമേ ഇതിനെ ചെറുക്കാനാവൂ എന്നാണ് ഇടതുപക്ഷ നിലപാട്. ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വര്‍ഗീയത മറുപടിയല്ല.തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണിയുണ്ടാക്കും എന്നാണ് ലീഗ് പറയുന്നത്. ആ മുന്നണിയില്‍ ആരൊക്കെയുണ്ടാകും എന്ന് ലീഗ് വ്യക്തമാക്കണമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

അധികാരമില്ലാതെ ലീഗിന് പിടിച്ചു നില്‍ക്കാനാവില്ല. തീവ്രവാദ സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ലീഗ് നേതാക്കളുടെ പ്രസ്‌താവനയോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്ധനക്കൊള്ളക്കെതിരെ എല്‍ഡിഎഫ് ബഹുജന പ്രതിഷേധമുയര്‍ത്തും. ഒരസവരം കിട്ടിയാല്‍ സര്‍ക്കാരിനെ ഇടിച്ചു താഴ്ത്താനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമം. സര്‍ക്കാരിനെ നയപരമായി വിമര്‍ശിക്കാനില്ലാത്തതിനാല്‍ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും വ്യക്തിപരമായി ആക്രമിക്കുകയാണ്. ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരാകാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.