മലപ്പുറം: ചുരം റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിലച്ചിട്ട് ആഴ്ചകളായി. നാടുകാണി ചുരത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് ചുരം റോഡില്‍ ഗതാഗതം സ്തംഭിച്ചത്. കാല്‍നടയാത്രയും നിരോധിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടര്‍ന്നുണ്ടായ വിള്ളലാണ് ഗതാഗതം നിരോധിക്കാന്‍ പ്രധാന കാരണം. വഴിക്കടവ്-ഗൂഡല്ലൂർ-ഊട്ടി എന്നിവയെ ബന്ധിപ്പിച്ചിരുന്ന കേരള-തമിഴ്‌നാട് സംസ്ഥാനപാതയിലും ഗതാഗത തടസം നേരിടുന്നുണ്ട്.
കൂറ്റന്‍ പാറകൾ നീക്കം ചെയ്യാൻ സാധിക്കാത്ത വിധത്തിലാണ് റോഡുകൾ അടഞ്ഞു കിടക്കുന്നത്. ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ മാസങ്ങൾ എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ നിരവധി യാത്രാക്കാരാണ് ദുരിതത്തിലായിരിക്കുകയാണ്. നീലഗിരി ഭാഗത്ത് നിന്നും യാത്രക്കാര്‍ കിലോമീറ്ററോളം നടന്നാണ് വഴിക്കടവ് എത്തുന്നത്. വഴിക്കടവ് ആനമലയിൽ നിന്നും വാഹനങ്ങൾ ഒന്നും തന്നെ കടത്തിവിടുന്നില്ല. കഴിഞ്ഞ വർഷവും ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതിന്‍റെ അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കും മുമ്പേയാണ് ഇത്തവണ വീണ്ടും മണ്ണിടിച്ചിലുണ്ടായി ചുരത്തിൽ ഗതാഗതം നിലച്ചത്.