ETV Bharat / state

കുറ്റിപ്പുറത്ത് രാഷ്ട്രീയക്കളി; നവീകരണം നിലച്ച് ബസ് സ്റ്റാൻഡ് - കുറ്റിപ്പുറം

കരാർ തീയതി മുതൽ ഒൻപത് മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണ് നിയമം.

കുറ്റിപ്പുറത്ത് രാഷ്ട്രീയക്കളി; നവീകരണം നിലച്ച് ബസ് സ്റ്റാൻഡ്
author img

By

Published : Jul 12, 2019, 9:20 AM IST

Updated : Jul 12, 2019, 10:54 AM IST

മലപ്പുറം: രാഷ്ട്രീയ വടംവലിയുടെ പേരിൽ കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണ പദ്ധതി നിലയ്ക്കുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാൻഡ് നിർമാണത്തിന് ടെൻഡർ വിളിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കരാറുകാരന് ജോലി തുടങ്ങാനായിട്ടില്ല. കരാർ തീയതി മുതൽ ഒൻപത് മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണ് നിയമം. നിർമാണം പൂർത്തിയാക്കാൻ മൂന്ന് മാസം മാത്രം ശേഷിക്കെ ജോലികൾ തുടങ്ങാനുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കാൻ പഞ്ചായത്തിനായിട്ടില്ലെന്ന ആരോപണം ശക്തമാണ്. ബസ് സ്റ്റാൻഡ് വികസനത്തിന്റെ ഭാഗമായി പ്രദേശത്തെ ബങ്കുകൾ (കടകൾ) പൊളിച്ചു മാറ്റേണ്ടിവരുമെന്ന സംശയമാണ് പദ്ധതിയില്‍ എതിർപ്പുയരാൻ കാരണം.

കുറ്റിപ്പുറത്ത് രാഷ്ട്രീയക്കളി; നവീകരണം നിലച്ച് ബസ് സ്റ്റാൻഡ്

കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ 92 ലക്ഷം രൂപ അനുവദിച്ചിട്ടും പ്രാദേശിക തലത്തിൽ സഹകരണമുണ്ടാവുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. ദിനംപ്രതി നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡ് രണ്ട് കോടിയോളം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നത്.

Intro:രാഷ്ട്രീയ വടംവലിയുടെ പേരിൽ കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണ പദ്ധതി നടപ്പാവില്ലെന്നു സൂചന. ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാൻഡ് നിർമാണത്തിന് ടെൻഡർ വിളിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കരാറുകാരന് ജോലി തുടങ്ങാനായിട്ടില്ല.

Body:കരാർ തീയതി മുതൽ 9 മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണ് നിയമം. നിർമാണം പൂർത്തിയാക്കാൻ 3 മാസം മാത്രം ശേഷിക്കെ ജോലികൾ തുടങ്ങാനുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കാൻ പഞ്ചായത്തിനായിട്ടില്ല

Conclusion:രാഷ്ട്രീയ വടംവലിയുടെ പേരിൽ കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണ പദ്ധതി നടപ്പാവില്ലെന്നു സൂചന. ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാൻഡ് നിർമാണത്തിന് ടെൻഡർ വിളിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കരാറുകാരന് ജോലി തുടങ്ങാനായിട്ടില്ല. ബസ് സ്റ്റാൻഡ് വികസനത്തിന്റെ ഭാഗമായി പ്രദേശത്തെ ബങ്കുകൾ (കടകൾ) പൊളിച്ചു മാറ്റേണ്ടിവരുമെന്ന സംശയത്തിന്റെ പേരിൽ ചിലർ പദ്ധതിക്ക് തടസ്സം നിൽക്കുന്നതായി ആരോപണമുയരുന്നുണ്ട്. 

പദ്ധതിക്കായി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ 92 ലക്ഷം രൂപ അനുവദിച്ചിട്ടും പ്രാദേശിക തലത്തിൽ സഹകരണമുണ്ടാവുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. നിർമാണം ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാൻ കുറ്റിപ്പുറം പഞ്ചായത്തിനായിട്ടില്ല. ബസ് സ്റ്റാൻഡ് പരിസരത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കാൻ ഇതുവരെയും പഞ്ചായത്ത് നടപടി എടുത്തിട്ടില്ലെന്നും പറയുന്നു. ദിനംപ്രതി നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡാണ് കുറ്റിപ്പുറത്തേത്. 2 കോടിയോളം രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെയാണ് ബസ് സ്റ്റാൻഡ് വിഭാവനം ചെയ്തതും ടെൻഡർ നൽകിയതും. 
നിർമാണം ഏറ്റെടുത്തിട്ട് 6 മാസം

Byte

ടിസി ഷമീല

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ്

2019 ജനുവരി 15ന് ആണ് എറണാകുളം സ്വദേശി ഏബ്രഹാം പോൾ കുറ്റിപ്പുറം ബസ് സ്റ്റാൻഡ് വികസന പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിൽ കെട്ടിവയ്ക്കുകയും ചെയ്തു. കരാർ തീയതി മുതൽ 9 മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണ് നിയമം. നിർമാണം പൂർത്തിയാക്കാൻ 3 മാസം മാത്രം ശേഷിക്കെ ജോലികൾ തുടങ്ങാനുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കാൻ പഞ്ചായത്തിനായിട്ടില്ല

Last Updated : Jul 12, 2019, 10:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.