മലപ്പുറം: ബിജെപിയുടെ അതിപ്രസരവും പ്രതാപവും ഇന്ത്യയിൽ അസ്തമിച്ചെന്നും അധികകാലം ബിജെപി മുന്നോട്ട് പോവില്ലെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയത ഇളക്കിവിട്ട് താൽകാലിക വിജയം മാത്രമാണ് നേടാനായതെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഒരു ദിവസം വലിച്ച് മൂക്കിൽ കയറ്റാമെന്ന ചിന്തയൊന്നും ആർക്കും വേണ്ടായെന്നും മലപ്പുറത്ത് യുഡിഎഫ് പ്രതിഷേധ റാലിയിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യക്ക് ഒരു നിലക്കും അംഗീകരിക്കാർ പറ്റാത്ത ഒന്നാണ് പൗരത്വ നിയമ ഭേദഗതിയെന്നും ബിജെപിക്ക് ഇപ്പോൾ രാജ്യത്ത് ഒരു പിന്തുണയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പിന്തുണ നഷ്ടപ്പെടുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കാണുന്നതെന്നും സ്വാതന്ത്യ സമര കാലത്ത് ബ്രീട്ടീഷുകാരെ സഹായിച്ചവരാണ് ഇപ്പോൾ ഇന്ത്യയുടെ സ്വാതന്ത്യ സമരത്തിൻ്റെ ആളുകളായി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്യ സമര കാലത്ത് ബ്രീട്ടീഷുകാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തവരാണ് ഇപ്പോൾ ഇന്ത്യയുടെ സ്വാതന്ത്യ സമരത്തിൻ്റെ ആളുകളായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കലാണ് ഇപ്പോൾ യുഡിഎഫിന്‍റെ പ്രധാന ലക്ഷ്യമെന്നും അതിന് വേണ്ടി എല്ലാ മതേതര കക്ഷികളും ഒന്നിക്കണം. പൗരത്വ നിയമ ഭേദഗതി രാജ്യത്ത് വളരെ വലിയ ഭീതിയാണ് ജനങ്ങളിലുണ്ടാക്കിയിട്ടുളളതെന്നും പൗരത്വ നിയമത്തിന്‍റെ പേരിൽ ആരെയും പിടിച്ച് വിഴുങ്ങാമെന്ന് ബിജെപി വിചാരിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.