ETV Bharat / state

കൊണ്ടോട്ടി ബസ് സ്റ്റാന്‍റില്‍ കുടുംബശ്രീയുടെ വിപണന കേന്ദ്രം തുറന്നു - കുടുംബശ്രീ

കൊണ്ടോട്ടി ബസ് സ്റ്റാന്‍റിനുള്ളിലാണ് വിപണന കേന്ദ്രം

കൊണ്ടോട്ടി ബസ് സ്റ്റാന്‍റില്‍ കുടുംബശ്രീയുടെ വിപണന കേന്ദ്രം തുറന്നു
author img

By

Published : Aug 3, 2019, 6:32 AM IST

മലപ്പുറം: കൊണ്ടോട്ടി ബസ് സ്റ്റാന്‍റിനുള്ളിൽ കുടുംബശ്രീയുടെ വിപണന കേന്ദ്രം തുറന്നു. നഗരസഭാ ചെയർപേഴ്സൺ കെസി ഷീബ ഉദ്ഘാടനം നിർവഹിച്ചു. ബസ് സ്റ്റാന്‍റിൽ വാഹനം കാത്ത് നിൽക്കുന്ന യാത്രക്കാർ ചായയും വെള്ളവും കുടിക്കാൻ സ്റ്റാന്‍റിന് പുറത്തുള്ള ഹോട്ടലുകളേയും കൂൾബാറുകളെയുമാണ് ആശ്രയിക്കാറുള്ളത്. ബസ് വന്നുപോകുന്ന ഭാഗങ്ങൾ മുറിച്ച് കടന്ന് വേണം പുറത്തേക്ക് പോകാൻ. കുട്ടികളുമായി എത്തുന്ന സ്തീകൾക്ക് ഇത് വലിയ പ്രയാസമായിരുന്നു. ഇതിനൊരു പരിഹാരമാവുകയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ഉള്ളിലെ കുടുംബശ്രീ വിപണന കേന്ദ്രം.

കുടുംബശ്രീയിലെ സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന സംരംഭത്തിൽ ജില്ലാ മിഷൻ ഒന്നര ലക്ഷം രൂപ സഹായവും ലഭിച്ചതായി സിഡിഎസ് ചെയർ പേഴ്സൺ ശോഭന പറഞ്ഞു. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് ഒരു സ്ഥിരം വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബസ് യാത്രക്കാർക്കും ജനങ്ങൾക്കും മായം കലരാത്ത നല്ല ഭക്ഷണവും ഉൽപന്നങ്ങളും നൽകുകയാണ് ലക്ഷ്യമെന്ന് കടയുടമ റുക്‌സാന പറഞ്ഞു. ചടങ്ങിൽ വൈസ് ചെയർപേഴ്സൻ കെ ആയിശാ ബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, സിഡിഎസ് ചെയർപേഴ്സൺമാരായ ശോഭന, സജിദ, മലപ്പുറം ജില്ലാ മിഷൻ എൻയുഎംഎൽ മാനേജർ വി ബിദ എന്നിവർ പങ്കെടുത്തു.

Intro:കൊണ്ടോട്ടി ബസ് സ്റ്റാന്റിനുള്ളിൽ കുടുംബശ്രീയു ടെ വിപണന കേന്ദ്രം തുറന്നു. ബസ് കാത്തിരിക്കുന്നവർക്ക് ചായ കുടിക്കാൻ ഇനി പുറത്തേക്ക് പോകണ്ട. കുടംബശ്രീ ഉൽ പന്നങ്ങളുടെ വിപണന കേന്ദ്രവും കൂടി ആയി ഇത് മാറും.നഗരസഭാ ചെയർപേഴ്സൺ കെ സി ഷീബ ഉദ്ഘാടനം നിർവഹിച്ചു.
Body:
ബസ് സ്റ്റാന്റിൽ വാഹനം കാത്ത് നിൽക്കുന്ന യാത്രക്കാർക്ക് ചായയും വെള്ളവും കുടിക്കാൻ സ്റ്റാന്റിന് പുറത്തുള്ള ഹോട്ടൽ കൂൾബാറുകളെയാണ് ആശ്രയിക്കാറുള്ളത്. ബസ് വരുന്നതു പോകുന്നതുമായ ഭാഗങ്ങൾ മുറിഞ്ഞ് കടന്ന് വേണം പുറത്തേക്ക് പോകാൻ . കുട്ടികളുമായി എത്തുന്ന സ്തീകൾക്കാക്കം ഇത് വലിയ പ്രയാസമായിരുന്നു. ഇതിനൊരു പരിഹാരമാവുകയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ഉള്ളിലെ കുടുംബശ്രീ വിപണ കേന്ദ്രം , കുടുംബശ്രീയിലെ സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന സംരഭത്തിൽ ജില്ലാ മിഷൻ ഒന്നര ലക്ഷം രൂപ സഹായവും ലഭിച്ചതായി സിഡിഎസ് ചെയർ പേഴ്സൺ ശോഭന പറഞ്ഞു.

ബെറ്റ് - ശോഭന പി

കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് ഒരു സ്ഥിരം വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബസ് യാത്രക്കാർക്കും ജനങ്ങൾക്കും മായം കലരാത്ത നല്ല ഭക്ഷണവും ഉൽപ്പന്നങ്ങളും നൽകുകയാണ് ലക്ഷ്യമെന്ന്
കടയുടമ റുക്സാന പറഞ്ഞു.

ബൈറ്റ് - റുക്സാന

നഗരസഭാ ചെയർപേഴ്സൺ കെ സി ഷീബ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൻ കെ ആയിശാബി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ സിഡിഎസ് ചെയർപേഴ്സൺമാരായ ശോഭന, സജിദ മലപ്പുറം ജില്ലാ മിഷൻ എൻ.യു.എം.എൽ മേനേജർ വിബിദ എന്നിവർ പങ്കെടുത്തു.Conclusion:ബെറ്റ് -1 ശോഭന പി cds president
ബൈറ്റ് - റുക്സാന- kudumbasree pravartaka
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.