മലപ്പുറം: കശ്‌മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുൻ മന്ത്രിയും തവനൂർ എം.എൽ.എയുമായ കെ.ടി ജലീൽ. പോസ്റ്റിലെ പരാമർശങ്ങൾ തെറ്റിദ്ധാരണയ്‌ക്ക് ഇടയാക്കിയതിനെ തുടര്‍ന്നാണ് പിൻവലിച്ചതെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്‌തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ദുർവ്യാഖ്യാനം ചെയ്യപ്പെട്ട സാഹചര്യത്തിൽ നാടിന്‍റെ നന്മയ്‌ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്ന് കെ.ടി ജലീല്‍ അറിയിച്ചു. ഫേസ്‌ബുക്കിലിട്ട പുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
കെ.ടി ജലീലിന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസോടെ ആഘോഷിക്കുകയാണ്. അതിൻ്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്‌മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാകുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടവരുത്തിയത് എൻ്റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്‌ത പ്രസ്‌തുത കുറിപ്പിലെ വരികൾ നാടിൻ്റെ നന്മയ്‌ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">