മലപ്പുറം: നെടുങ്കയത്തേക്ക് അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനം. ആദിവാസി വിദ്യാര്‍ഥികള്‍ ബാലാവകാശ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നെടുങ്കയം ആദിവാസി കോളനിയിലേക്ക് വൈകുനേരം ബസില്ലാത്തത് വിദ്യാര്‍ഥികളെ ഏറെ വലച്ചിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പാലക്കാട് ബാലാവകാശ കമ്മിഷന് പരാതി നല്‍കി. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നടപടി ആവശ്യപ്പെട്ട് പാലക്കാട് കലക്ട്രേറ്റിലേക്കും അവിടെ നിന്നും മലപ്പുറം കലക്ടറേറ്റിലേക്കും കത്തയച്ചു.
അധിക സര്‍വീസിന്‍റെ ആവശ്യകത ചൂണ്ടികാട്ടി സോണല്‍ ഓഫീസിലേക്ക് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കത്ത് നല്‍കിയതോടെ നെടുങ്കയത്തേക്ക് വൈകുന്നേരം ഒരു ട്രിപ്പ് കൂടി അനുവദിച്ചുകൊണ്ട് ഉത്തരവ് ലഭിച്ചതായി നിലമ്പൂര്‍ ഡിപ്പോ എടിഓ വി.എസ്. സുരേഷ് പറഞ്ഞു. രാവിലെ 6.25ന് നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നും പോകുന്ന ബസ് 7.25ന് നെടുങ്കയത്ത് നിന്ന് നിലമ്പൂരിലേക്ക് മടങ്ങും. തിങ്കളാഴ്‌ച മുതല്‍ വൈകുനേരം 4.30ന് നിലമ്പൂര്‍ ഡിപ്പോയില്‍ നിന്ന് നെടുങ്കയത്തേക്ക് പോകുന്ന ബസ് 5.25ന് നിലമ്പൂരിലേക്ക് മടങ്ങും. വിദ്യാര്‍ഥികള്‍ക്ക് പുതിയതായി അനുവദിച്ച ട്രിപ്പ് ഏറെ പ്രയോജനപ്പെടുമെന്നും ലാഭം നോക്കിയല്ല അവശ്യ സര്‍വീസ് എന്ന നിലയിലാണ് പുതിയ സര്‍വീസെന്നും എടിഒ പറഞ്ഞു.