മലപ്പുറം: ജില്ലയ്ക്ക് അകത്ത് സർവീസുകൾ നടത്താൻ അനുമതി ലഭിച്ചതോടെ കെ.എസ്.ആർ.ടി.സി ബസ് സർവീസുകളും ആരംഭിച്ചു. മലപ്പുറം - നിലമ്പൂർ ഡിപ്പോകളിൽ ഒൻപത് വീതവും പൊന്നാനിയിൽ നിന്ന് ആറും പെരിന്തൽമണ്ണയിൽ നിന്ന് അഞ്ചും സർവീസുകളും ആണ് ആദ്യദിനത്തിൽ നടത്തിയത്. രാവിലെ ഏഴ് മണിയോടെ ആദ്യ സർവീസുകൾ ആരംഭിച്ചു. സർക്കാരിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ബസ് സർവീസ് നടത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ രണ്ട് ആൾക്കുള്ള സീറ്റിൽ ഒരു യാത്രക്കാരനും മൂന്ന് പേർക്കുള്ള സീറ്റിൽ രണ്ടു പേരുമാണ് യാത്ര ചെയ്തത്.
മലപ്പുറത്ത് കെ.എസ്.ആർ.ടി.സി സർവീസുകൾ തുടങ്ങി - കെഎസ്ആർടിസി
മലപ്പുറം നിലമ്പൂർ ഡിപ്പോകളിൽ ഒൻപത് വീതവും പൊന്നാനിയിൽ നിന്ന് ആറും പെരിന്തൽമണ്ണയിൽ നിന്ന് അഞ്ചും സർവീസുകളാണ് ആദ്യദിനത്തിൽ നടത്തിയത്.
![മലപ്പുറത്ത് കെ.എസ്.ആർ.ടി.സി സർവീസുകൾ തുടങ്ങി KSRTC services KSRTC services started in Malappuram Malappuram news മലപ്പുറം വാർത്ത കെഎസ്ആർടിസി കെഎസ്ആർടിസി സർവീസുകൾ തുടങ്ങി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7277049-thumbnail-3x2-pppp.jpg?imwidth=3840)