മലപ്പുറം: :മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് രക്തദാനം ചെയ്ത് മാതൃകയായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്കാണ് മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോ ജീവനക്കാര്‍ രക്തം ദാനം ചെയ്തത് . കൊവിഡ് വ്യാപനത്തിനിടെ ശസ്ത്രക്രിയക്കും മറ്റു ചികിത്സാ ആവശ്യങ്ങള്‍ക്കും രക്തത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂട്ടായ്മ രക്തം ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.
25 ജീവനക്കാരാണ് രക്തദാന ക്യാമ്പില്‍ പങ്കാളികളായത്. ഇവര്‍ക്കായി മലപ്പുറത്ത് നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പ്രത്യേക ബസും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് അനുവദിച്ചിരുന്നു. മലപ്പുറം ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്.എ ഷബീര്‍ അലി, ജില്ലാ ട്രാന്‍സ്‌പോർട്ട് ഓഫീസര്‍ ജോഷി ജോണ്‍, അസിസ്റ്റന്‍റ് ഡിപ്പോ എഞ്ചിനീയര്‍ റമീസ് ആലുങ്ങല്‍, ഇന്‍സ്‌പെക്ടർ എ ബാബുരാജ്. വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
കൂടുതൽ വായിക്കാന്‍: മഞ്ചേരി മെഡിക്കൽ കോളജിലെ ഓക്‌സിജൻ പ്ലാന്‍റ് നിർമാണം പുനരാരംഭിക്കും