മലപ്പുറം: കൊവിഡ് ബോധവൽകരണവുമായി ചിത്രകാരൻ. കൈ കഴുകിയും, മാസ്ക്ക് ധരിച്ചും എങ്ങനെ കൊവിഡിനെ പ്രതിരോധിക്കാമെന്ന് ചിത്രങ്ങളിലൂടെ മഹേഷ് പറയുന്നു. കെ.എസ്.ഇ ബി ജീവനക്കാരനും ചിത്രകാരനുമാണ് മലപ്പുറം എടവണ്ണ ചാത്തല്ലൂർ സ്വദേശിയായ മഹേഷ്.
ലോക്‌ഡൗണുമായി ബന്ധപ്പെട്ട് വീട്ടിൽ ചിലവഴിക്കുന്ന സമയം തൻ്റെ ചിത്രങ്ങളിലൂടെ ജനങ്ങള്‍ക്ക് ബോധവൽകരണം നൽകുകയാണ് മഹേഷ്. കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ കാണുന്ന അപകട സുരക്ഷാ ബോർഡുകൾ മഹേഷ് വരച്ചതാണ്. നിപ്പ കേരളത്തിൽ ഭീതി പരത്തിയപ്പോഴും തൻ്റെ രചനകളിലൂടെ മഹേഷ് ബോധവൽകരണവുമായി ഒപ്പമുണ്ടായിരുന്നു.