മലപ്പുറം: കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തി റോഡുകള്‍ കല്ലിട്ടടച്ച് മുക്കം ജനമൈത്രി പൊലീസ്. വാലില്ലാപ്പുഴ -പുതിയനിടം റോഡ് , തേക്കിന്‍ ചുവട്- തോട്ടുമുക്കം, പഴംപറമ്പ്-തോട്ടുമുക്കം -എടക്കാട്, പനം പിലാവ്-തോട്ടുമുക്കം തുടങ്ങിയ റോഡുകളാണ് അടച്ചത്.
മുക്കം ജനമൈത്രി എസ്.ഐ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കല്ലുകള്‍ ലോറിയില്‍ എത്തിച്ച് റോഡുകള്‍ അടച്ചത് . പ്രദേശത്തെ സുരക്ഷ കർശനമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. അതേസമയം മതിയായ രേഖകള്‍ ഉള്ളവരെ കുഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക് പോസ്റ്റുകൾ വഴി കടത്തിവിടും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് എല്ലാ വഴികളും അടച്ചതെന്ന് ജനമൈത്രി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍ പറഞ്ഞു.