കോഴിക്കോട്: വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് കടത്താൻ ശ്രമിച്ച അമേരിക്കൻ ഡോളർ കസ്‌റ്റംസ് പിടികൂടി. ഫ്ലൈറ്റ് നമ്പർ 6E 88ഇൽ പോകാനായി എത്തിച്ചേർന്ന മധുര സ്വദേശിയായ മുഹമ്മദ് യുസഫ് എന്ന യാത്രക്കാരനിൽ നിന്നുമാണ് മതിയായ രേഖകൾ ഇല്ലാതെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 6000 അമേരിക്കൻ ഡോളർ കസ്‌റ്റംസ് പിടികൂടിയത്. 483600 രൂപ വരും ഈ കറൻസിയുടെ മൂല്യം.
മറ്റൊരു സംഭവത്തിൽ ദുബൈയിൽ നിന്നും വന്ന FZ 429 എന്ന ഫ്ലൈറ്റിൽ വന്നിറങ്ങിയ അഹമ്മദ് ഷബീർ നൂറുദ്ദിൻ എന്നീ യാത്രക്കാരിൽ നിന്നും യഥാക്രമം 140 ഗ്രാം തൂക്കം 145 ഗ്രാം എന്നീ പ്രകാരം തൂക്കം വരുന്ന സ്വർണ ചെയിനുകൾ വായ്ക്കകത്ത ഒളിപ്പിച്ച നിലയിലും കണ്ടെത്തി കസ്റ്റംസ് പിടികൂടി. ഇത് കൂടാതെ ഷാർജയിൽ നിന്നും എത്തിച്ചേർന്ന AI 998 ഫ്ലൈറ്റിൽ വന്നിറങ്ങിയ കാസർഗോഡ് സ്വദേശി ഇബ്രാഹിം മുഹമ്മദ് യാസിർ എന്ന യാത്രക്കാരനിൽ നിന്നും 210 ഗ്രാം തൂക്കമുള്ള സ്വർണ നാണയങ്ങളും അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കസ്‌റ്റംസ് കണ്ടെത്തി. ഈ കേസുകളിൽ വിശദമായ തുടരന്വേഷണവും കസ്‌റ്റംസ് ആരംഭിച്ചു.
അതേസമയം ദുബൈയിൽ നിന്നും ഫ്ലൈറ്റ് നമ്പർ IX 344 ഇൽ എത്തിച്ചേർന്ന കോഴിക്കോട് സ്വദേശി കബീർ പുതുക്കുടി എന്ന യാത്രക്കാരനിൽ നിന്നും 752 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം അടങ്ങിയ മൂന്ന് കാപ്സ്യൂളുകൾ ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി കസ്റ്റംസ് പിടികൂടി. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്‌റ്റംസ് ഈ കേസിൽ ആരംഭിച്ചു.