മലപ്പുറം : കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി അധികൃതർ. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 189 കോടി രൂപ ചെലവിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
എരഞ്ഞിമാവ് മുതല്‍ എടവണ്ണ വരെയും സൗത്ത് പുത്തലം മുതല്‍ മഞ്ചേരി നെല്ലിപ്പറമ്പ് വരെയുമുള്ള ഭാഗങ്ങളിലാണ് നിലവില്‍ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത്.
നടപ്പാതകള്‍, സിഗ്‌നല്‍ ബോര്‍ഡുകള്‍, റിഫ്‌ളക്ട് സ്റ്റിക്കറുകള്‍, ട്രാഫിക് ലൈനുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയടക്കം അന്തര്‍ ദേശീയ നിലവാരത്തിലുള്ള റോഡിന് ഒന്‍പത് മീറ്ററാണ് വീതി.
Also read: മാനസ വധം : രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു അറസ്റ്റിൽ
ഐആര്‍സി പ്രകാരമുള്ള വേഗതാനിയന്ത്രണ സംവിധാനങ്ങളും റോഡില്‍ സജ്ജമാക്കും. 48 കലുങ്കുകളാണ് പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മിക്കുന്നത്. കൂടാതെ നിലവിലുള്ള 51 കലുങ്കുകളുടെ വീതി കൂട്ടും.
പെരകമണ്ണ പാലം പുനര്‍നിര്‍മാണവും അരീക്കോട് പാലത്തിന്‍റെ നവീകരണവും പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയുടെ മേല്‍നോട്ടത്തിലാണ് റോഡുകളുടെ നിര്‍മാണവും നവീകരണവും.
18 മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 31.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മലപ്പുറത്തുനിന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്കുള്ള യാത്രക്കാര്‍ക്കും തദ്ദേശീയര്‍ക്കും യാത്ര സുഗമമാകും.