ETV Bharat / state

ലീഗിന്‍റെ കൊവിഡ് ഫണ്ടിലേയ്ക്ക് കെ.എൻ.എ ഖാദർ 35 ലക്ഷം രൂപ നല്‍കി

author img

By

Published : Oct 23, 2020, 3:03 PM IST

ഐസിയു വെന്‍റിലേറ്റർ, ഡിടൈപ്പ് ഓക്സിജൻ സിലിണ്ടർ അടക്കമുള്ള ഉപകരണങ്ങൾക്കാണ് പണം അനുവദിച്ചത്

kna Khader mla sanctioned Rs 35 lakh from mla fund  kna Khader mla sanctioned Rs 35 lakh  asphi MLA fund  കൊവിഡ് അതിജീവനം -മുസ്ലിം ലീഗ് കൈതാങ്ങ്  കെ എൻ എ ഖാദർ എംഎൽഎ 35 ലക്ഷം അനുവദിച്ചു  ആസ്‌പി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു
'കൊവിഡ് അതിജീവനം -മുസ്ലിം ലീഗ് കൈതാങ്ങ്'; കെ എൻ എ ഖാദർ എംഎൽഎ 35 ലക്ഷം അനുവദിച്ചു

മലപ്പുറം: ജില്ലയില്‍ കൊവിഡ് വ്യാപിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കെ.എൻ.എ ഖാദർ എംഎൽഎ 35 ലക്ഷം അനുവദിച്ചു. മുസ്‌ലിം ലീഗ് നേതൃത്വം നൽകുന്ന കൊവിഡ് അതിജീവനം കാമ്പയിന്‍റെ ഭാഗമായി ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഐസിയു വെന്‍റിലേറ്റർ (20 ലക്ഷം), ഡിടൈപ്പ് ഓക്സിജൻ സിലിണ്ടർ (14 ലക്ഷം) അടക്കമുള്ള ഉപകരണങ്ങൾക്കാണ് പണം അനുവദിച്ചത്.

ജില്ലയിലെ അതീവ ഗുരുതരമായ കൊവിഡ് സാഹചര്യം, ജില്ല കലക്ടർ ഗോപാലകൃഷ്ണൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ധരിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടി എം പിയും കൂടി എംഎൽഎമാരുടെ യോഗം ഓൺലൈനിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നേരിട്ടും വിളിച്ച് ചേർത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരമാവധി തുക ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുന്നതിനായി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെ എൻ എ ഖാദർ എം എൽ എ 35 ലക്ഷം രൂപ അനുവദിച്ചത്. അഡ്വ. എം ഉമർ എംഎൽഎയും 52 ലക്ഷം രൂപ അനുവദിച്ച് കലക്‌ടർക്ക് കത്ത് നൽകിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.