ETV Bharat / state

വളാഞ്ചേരി പോക്സോ കേസ് ; സഹോദരി ഭർത്താവിനെതിരെയും കുട്ടിയുടെ മൊഴി

ജേഷ്ഠ സഹോദരിയുടെ ഭർത്താവിനെതിരെ കേസ് എടുത്തതായി വളഞ്ചേരി എസ്.എച്ച്.ഒ. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കുട്ടി നൽകിയ പുതിയ മൊഴിയെ തുടർന്നാണ് കേസ്

author img

By

Published : May 13, 2019, 12:00 AM IST

Updated : May 13, 2019, 1:36 AM IST

വളാഞ്ചേരി പോക്സോ കേസ് ; സഹോദരി ഭർത്താവിനെതിരെയും കുട്ടിയുടെ മൊഴി

വളാഞ്ചേരി പോക്സോ കേസില്‍ ജേഷ്ഠ സഹോദരിയുടെ ഭർത്താവിനെതിരെയും കുട്ടിയുടെ മൊഴി. വളാഞ്ചേരിയിൽ ഇടത് സ്വതന്ത്ര കൗൺസിലർ ഷംസുദ്ധീൻ നടക്കാവിൽ പീഡിപ്പിച്ച കേസിലെ പെൺകുട്ടിയെ സഹോദരി ഭർത്താവ് പീഡിപ്പിച്ചെന്നാണ് പുതിയ പരാതി. സംഭവത്തില്‍ ഇയാൾക്കെതിരെ കേസ് എടുത്തതായി വളഞ്ചേരി എസ്.എച്ച്.ഒ എസ്.പി സുധീരൻ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കുട്ടി നൽകിയ പുതിയ മൊഴിയെ തുടർന്നാണ് കേസ്.

അഞ്ചാം തരത്തിൽ പഠിക്കുന്ന സമയത്ത് ഹക്കീം എന്ന ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് പെൺകുട്ടി നൽകിയ മൊഴി. പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം മാധ്യമ പ്രവർത്തകർ മുമ്പാകെ പുറത്തുകൊണ്ടുവന്നത് സഹോദരിയായിരുന്നു. അതേ സമയം പീഡനക്കേസിൽ പ്രതി ഷംസുദ്ധീനെ സംരക്ഷിക്കുന്ന മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇന്തോനേഷ്യയിൽ കഴിയുന്ന പ്രതിയെ നാട്ടിലെത്തിക്കാൻ അന്വേഷണ സംഘം വിമാനത്താവളത്തിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Last Updated : May 13, 2019, 1:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.