മലപ്പുറം: 2011ല്‍ ഏറനാട്ടിലും 2016ല്‍ നിലമ്പൂരിലും മത്സരിച്ചപ്പോള്‍ സത്യവാങ്മൂലത്തിൽ 207 ഏക്കര്‍ ഭൂമി ഭൂമിയുള്ളതായാണ് അന്‍വർ രേഖപ്പെടുത്തിയിരുന്നത്, എന്നാല്‍ പുതിയ സത്യവാങ്മൂലത്തില്‍ 29 ഏക്കര്‍ 57 സെന്റ് ഭൂമി മാത്രമായി ചുരുങ്ങി. 2014-15 വര്‍ഷത്തെ ആദായ നികുതി റിട്ടേണില്‍ 4,63,431 രൂപയാണ് വരുമാനമായി കാണിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇതില്‍ നിന്നും വ്യത്യസ്തമായ തുകയാണ് കാണിച്ചിരിക്കുന്നത്. അന്‍വറിനെതിരെയുള്ള കോടതി നടപടികളുടെ പൂര്‍ണ വിവരവും നല്‍കിയിട്ടില്ല എന്നും പരാതിയില്‍ പറയുന്നു.
പി വി അന്‍വറിന്‍റെ നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരമെന്ന് പരാതി - പി വി അന്‍വര്‍
വിവരാവകാശ പ്രവര്‍ത്തകരായ കെ വി ഷാജി, മനോജ് കേദാരം എന്നിവരാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് എതിരെ പരാതിയുമായി രംഗത്തുള്ളത്
മലപ്പുറം: 2011ല്‍ ഏറനാട്ടിലും 2016ല്‍ നിലമ്പൂരിലും മത്സരിച്ചപ്പോള്‍ സത്യവാങ്മൂലത്തിൽ 207 ഏക്കര്‍ ഭൂമി ഭൂമിയുള്ളതായാണ് അന്‍വർ രേഖപ്പെടുത്തിയിരുന്നത്, എന്നാല്‍ പുതിയ സത്യവാങ്മൂലത്തില്‍ 29 ഏക്കര്‍ 57 സെന്റ് ഭൂമി മാത്രമായി ചുരുങ്ങി. 2014-15 വര്‍ഷത്തെ ആദായ നികുതി റിട്ടേണില്‍ 4,63,431 രൂപയാണ് വരുമാനമായി കാണിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇതില്‍ നിന്നും വ്യത്യസ്തമായ തുകയാണ് കാണിച്ചിരിക്കുന്നത്. അന്‍വറിനെതിരെയുള്ള കോടതി നടപടികളുടെ പൂര്‍ണ വിവരവും നല്‍കിയിട്ടില്ല എന്നും പരാതിയില്‍ പറയുന്നു.
Body:
2016ല്‍ 2014-15 വര്‍ഷത്തെ ആദായ നികുതി റിട്ടേണില്‍ 4,63,431 രൂപയാണ് വരുമാനമായി കാണിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് 2014-15 വര്‍ഷത്തെ നികുതി 12,20,868 രൂപയാണെന്നും പരാതിക്കാര്‍ ഉന്നയിക്കുന്നു. കേസുകളില്‍ എടവണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത മനാഫ് വധക്കേസില്‍ രണ്ടാം പ്രതിയായിരുന്ന എതിര്‍കക്ഷിയെ ഉള്‍പെടെ വെറുതെ വിട്ട സെക്ഷന്‍ കോടതി വിധിക്കെതിരെ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് പള്ളിപ്പറമ്പന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള കേസും സംസ്ഥാന സര്‍ക്കാറിന്റെ അണ്‍ നമ്പേര്‍ഡ് ക്രിമിനല്‍ അപ്പീല്‍ 2011 കേസും ഒഴിവാക്കിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇവർ പറഞ്ഞു.
byit
ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് ഇവര്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
Conclusion:etv bharat malappuram