കുറ്റിപ്പുറം: പ്രളയാനന്തരം നിളയുടെ അവസ്ഥ മനസിലാക്കാനും നിളയുടെ നിലവിലെ ഗതി മനസിലാക്കാനുമുള്ള സർവ്വേ തുടങ്ങി. വെള്ളിയാങ്കല്ല് റെഗുലേറ്റർ മുതൽ ചമ്രവട്ടം വരെയാണ് സർവ്വേ.
പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്നാണ് ആറംഗ സംഘം സർവ്വേ നടത്തുന്നത്. മൂന്ന് മാസത്തിനുള്ളിൽ സർവ്വേ പൂർത്തിയാക്കും. പ്രളായാനന്തരം നിളയിൽ അടിഞ്ഞ് കൂടിയ മണൽ ശേഖരത്തിന്‍റെ അളവും പ്രളയത്തിൽ നിളക്കേറ്റ ക്ഷതവും മനസിലാക്കാനാണ് സർവ്വേ. ഇരുകരകളിലും സർവ്വേ യന്ത്രങ്ങളുമായി രണ്ട് സംഘങ്ങളും മധ്യഭാഗത്ത് അളവ് രേഖപ്പെടുത്തിയ യന്ത്രവുമായും സർവ്വേ സംഘം ദിവസങ്ങളായി നിളയിലുണ്ട്. പുഴസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സർവ്വേ കഴിഞ്ഞാല്‍ ഉടൻ പാലക്കാട് ജില്ലാ ഭരണ കൂടത്തിന് റിപ്പോർട്ട് നൽകുമെന്ന് സർവ്വേ സംഘം പറഞ്ഞു.