മലപ്പുറം: കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കടലാക്രമണത്തിന് ശാശ്വതപരിഹാരം പുനരധിവാസം എന്നത് മാത്രമാണ്. കടല്‍ക്ഷോഭം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മുട്ടത്തറ മോഡൽ കോളനികൾക്ക് അംഗീകാരം ലഭിച്ചതായും നിര്‍മ്മാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
150 വീടുകള്‍ ഉള്ള ഫിഷര്‍മെന്‍ കോളനിയിലും ആവശ്യമായ മാറ്റങ്ങള്‍ക്ക് തീരുമാനം ആയിട്ടുണ്ട്. അതിനുള്ള സിഎസ്ആർ ഫണ്ട് ലഭിക്കും എന്ന് ഉറപ്പായിട്ടുണ്ട്. ക്യാബിനറ്റ് യോഗത്തിൽ അനുവദിച്ച 22 കോടി രൂപ ഉപയോഗിച്ച് താൽക്കാലിക പ്രതിരോധ പ്രവർത്തനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടർ അമിത് മീണ, നഗരസഭ ചെയർമാൻ മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്‍റ് ആറ്റുണ്ണി തങ്ങൾ തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു. വെളിയംകോട്, തണ്ണിത്തുറ, അജ്മീർ നഗർ, പാലക്കട്ടി, കാപ്പിരിക്കാട് പ്രദേശങ്ങളില്‍ നിരവധി വീടുകളാണ് കടലാക്രമണത്തിൽ തകർന്നത്.