മലപ്പുറം: യുക്രൈനില്‍ നിന്നും ഏക മകള്‍ തിരിച്ചെത്തിയ ആശ്വാസത്തിലാണ് താനൂര്‍ സ്വദേശികളായ ചെറിയ പറമ്പത്ത് അശോകന്‍ – ബിന്ദു ദമ്പതികൾ. യുക്രൈനില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകള്‍ അഞ്‌ജു അശോകൻ ഞയറാഴ്‌ചയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.
അഞ്‌ജു അടക്കം 400 പേരടുള്‍പ്പെടുന്ന ഇന്ത്യന്‍ സംഘങ്ങളാണ് 26ന് യുക്രൈനില്‍ നിന്നും ബസിന് പുറപ്പെട്ടത്. പിന്നീട് രണ്ട് മണിക്കൂര്‍ നടന്ന് അതിർത്തിയിൽ എത്തി. അവിടെ നിന്നും ബസില്‍ റൊമാനിയ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. രാത്രി 8 മണിക്ക് വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തി. ഞായറാഴ്‌ച ഉച്ചയ്‌ക്ക് കൊച്ചിയിലും അവിടെ നിന്നും രാത്രിയോടെ താനൂരുമെത്തി. മകൾ വീട്ടിലെത്തുംവരെ നെഞ്ചടിപ്പോടെ കത്തിരിക്കുകയായിരുന്നു മാതാപിതാക്കൾ.
അഞ്‌ജുവിനോടൊപ്പം മറ്റ് മൂന്ന് വിദ്യാര്‍ഥികള്‍ കൂടി മലപ്പുറത്തേക്കുണ്ടായിരുന്നു. രക്ഷിതാക്കളെത്തി മക്കളെ സ്വീകരിച്ചു. നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് പോകാനാവുമെന്ന് 15-ാം തീയതി മുതല്‍ തന്നെ അധികൃതർ സൂചന നല്‍കിയിരുന്നതായി അഞ്‌ജു പറഞ്ഞു.
READ MORE: കീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണം: പിണറായി വിജയൻ