ETV Bharat / state

ഇടത്തേക്ക് മറിഞ്ഞ നിലമ്പൂർ പിടിച്ചെടുക്കുമോ യുഡിഎഫ് - നിലമ്പൂർ നിയമസഭ മണ്ഡലം

2016 ലെ ഇടത് തരംഗത്തിൽ മണ്ഡല മനസ് എൽഡിഎഫിനൊപ്പം ചേർന്നതോടെയാണ് നിലമ്പൂർ രാഷ്‌ട്രീയ കേരളത്തിന്‍റെ ശ്രദ്ധയാകർഷിക്കുകയാണ്. കോട്ട തിരിച്ചുപിടിക്കാൻ വലത് ക്യാമ്പും, വിട്ട്കൊടുക്കാതിരിക്കാൻ ഇടതും പോരിനിറങ്ങുമ്പോള്‍ നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പ് അങ്കത്തിന് ഇക്കുറി വീര്യം കൂടും.

kerala assembly election 2021  nilambur constituency  nilambur constituency history  election news  നിയമസഭ തെരഞ്ഞെടുപ്പ്  നിലമ്പൂർ നിയമസഭ മണ്ഡലം  നിലമ്പൂർ ആർക്കൊപ്പം
നിലമ്പൂർ
author img

By

Published : Mar 12, 2021, 2:17 PM IST

എൽഡിഎഫ് പിടിച്ചെടുത്ത യുഡിഎഫിന്‍റെ ഉരുക്ക് കോട്ട. 1967 ൽ തുടങ്ങിയ നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മൂന്ന് തവണ മാത്രമാണ് ഇടതിന് നിലമ്പൂരിന്‍റെ മണ്ണിൽ ചുവപ്പ് പടർത്താൻ ആയത്. ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്ന മണ്ഡലം പിന്നീട് പതിറ്റാണ്ടുകളോളം യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ 2016 ലെ ഇടത് തരംഗത്തിൽ മണ്ഡല മനസ് എൽഡിഎഫിനൊപ്പം ചേർന്നതോടെയാണ് നിലമ്പൂർ രാഷ്‌ട്രീയ കേരളത്തിന്‍റെ ശ്രദ്ധയാകർഷിക്കുകയാണ്. കോട്ട തിരിച്ചുപിടിക്കാൻ വലത് ക്യാമ്പും, വിട്ട്കൊടുക്കാതിരിക്കാൻ ഇടതും പോരിനിറങ്ങുമ്പോള്‍ നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പ് അങ്കത്തിന് ഇക്കുറി വീര്യം കൂടും.

മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചരിത്രം

നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ നിലമ്പൂർ നിയമസഭാമണ്ഡലം 1967 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വീശിയത് ചുവപ്പ് കാറ്റായിരുന്നു. കെ കുഞ്ഞാലിയിലൂടെ മണ്ഡലം ഇടതിനൊപ്പം. എന്നാൽ 69ൽ കുഞ്ഞാലിയുടെ അരുംകൊലയ്ക്കാണ് മണ്ഡലം സാക്ഷിയായത്. നിലമ്പൂരിന്‍റെ ആദ്യ എംഎൽഎ വെടിയേറ്റ് മരിച്ചു. തുടർന്ന് 1970 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം ഇടതിനെ കൈവിട്ടു. എംപി ഗംഗാധരനെ സ്വീകരിച്ച മണ്ഡലം 77 ലും 80 ലും വലതിനൊപ്പം തന്നെ നിന്നു. എന്നാൽ 82 ൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദിനെ പരാജയപ്പെടുത്തിയ ടി.കെ ഹംസ മണ്ഡലം വീണ്ടും ചുവപ്പിച്ചു. 1987 മുതൽ വലതിന്‍റെ വിജയ കുതിപ്പിനാണ് മണ്ഡലം സാക്ഷിയായത്. 87 മുതൽ 2011 വരെ നിലമ്പൂരിന്‍റെ മനസ് യുഡിഎഫിനൊപ്പം നിന്നപ്പോൾ ആറ് തവണ തുടർച്ചയായി മണ്ഡലം കീഴടക്കിയ ആര്യാടൻ മുഹമ്മദ് വലതിന്‍റെ മുന്നേറ്റത്തിന് അടിത്തറപാകി. എന്നാൽ 2016 ൽ കാര്യങ്ങള്‍ മാറി മറിഞ്ഞു. സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടത് തരംഗത്തിൽ നിലമ്പൂരിലും അടിയൊഴുക്കുകള്‍ ഉണ്ടായി. ഉറച്ച കോട്ടയിൽ പോരിനിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് അടിതെറ്റി. ഇടത് സ്വതന്ത്രൻ പിവി അൻവറിലൂടെ മണ്ഡലം ഇടതിന് സ്വന്തം. 47.91 ശതമാനം വോട്ടുകള്‍ നേടിയ അൻവർ മണ്ഡലം വലതിൽ നിന്ന് പിടിച്ചെടുത്തു.

മണ്ഡലത്തിലെ രാഷ്ട്രീയം

പതിറ്റാണ്ടുകൾക്ക് ശേഷം പിടിച്ചെടുത്ത മണ്ഡലം കൈവിട്ട് കളയാൻ ഇടതിനാവില്ലന്നത് ഉറപ്പാണ്. പിവി അൻവറിന് തന്നെ വീണ്ടും അവസരം നൽകിയ മുന്നണി വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല. സ്ഥാനാർഥി പ്രഖ്യാപനത്തോടെ മണ്ഡലത്തിൽ പ്രചരണം ആരംഭിച്ച എൽഡിഎഫ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ മുന്നിലെത്തിക്കഴിഞ്ഞു. അതേസമയം തദേശ തെരഞ്ഞടുപ്പിൽ തിരിച്ചടി നേരിടേണ്ടി വന്നത് മുന്നണിക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. മണ്ഡലത്തിലെ മുൻകാല ചരിത്രങ്ങളും ഇടതിന് തിരിച്ചടിയാണ്. എങ്കിലും 11504 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വലതുകോട്ടയിൽ വിള്ളൽ വീഴ്ത്തിയ അൻവർ ഇക്കുറിയും മണ്ഡലം ഒപ്പം നിർത്തുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു.

2016 ലെ ഇടത് തരംഗത്തിൽ കൈവിട്ട് പോയ മണ്ഡലം ഇക്കുറി തിരിച്ച് പിടിച്ചെ മതിയാകു യുഡിഎഫിന്. ഉരുക്കുകോട്ടയിൽ പതിനായിരത്തിൽ അധികം വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയം രുചിക്കേണ്ടി വന്നത് മുന്നണിക്ക് ആശങ്ക ഉയർത്തുന്നുണ്ട്. എങ്കിലും തദേശ പോരിൽ നേടിയ മിന്നുന്ന വിജയം വലത് ക്യാമ്പിനെ ആവേശം കൊള്ളിക്കുന്നു. നിലമ്പൂർ നഗരസഭയും പോത്തുകൽ പഞ്ചായത്തും ഒഴികെ മുഴുവൻ പഞ്ചായത്തുകളും യുഡിഎഫിന്‍റെ കയ്യിലാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കാഴ്‌ചവെച്ച മിന്നുന്ന പ്രകടനവും വലതിന് ആശ്വാസം നൽകുന്നു.

kerala assembly election 2021  nilambur constituency  nilambur constituency history  election news  നിയമസഭ തെരഞ്ഞെടുപ്പ്  നിലമ്പൂർ നിയമസഭ മണ്ഡലം  നിലമ്പൂർ ആർക്കൊപ്പം
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

ഇടത് വലത് മുന്നണികള്‍ നേർക്കുനേർ പോരാടുന്ന മണ്ഡലത്തിൽ ഇത്തവണയും വലിയ പ്രതീക്ഷകള്‍ വച്ചുപുലർത്തുന്നില്ല എൻഡിഎ. 2016 ൽ മത്സര രംഗത്തെത്തിയ ബിഡിജെഎസ് സ്ഥാനാർഥി ഗിരീഷ് മെക്കാട്ടിന് 7.56 ശതമാനം വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തിൽ നിന്ന് സ്വന്തമാക്കാനായത്. അതുകൊണ്ട് തന്നെ ഇടത്, വലത് മുന്നണികളുടെ കുത്തകയായ മണ്ഡലത്തിൽ വോട്ടിങ്ങ് ശതമാനം ഉയർത്തുക എന്നതാവും മുന്നണി പ്രധാനമായും ലക്ഷ്യം വയ്ക്കുക

തദേശ തെരഞ്ഞെടുപ്പ് 2020 പഞ്ചായത്ത് ഫലം

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ 2021 ജനുവരിയിൽ പ്രസിദ്ധപ്പെടുത്തിയ കണക്ക് പ്രകാരം 218238 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ 106946 പുരുഷ വോട്ടർമാരും 111289 സ്‌ത്രീ വോട്ടർമാരും, മൂന്ന് ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.