ETV Bharat / state

മുസ്ലീംലീഗിന് ഉറപ്പാണ് മഞ്ചേരി: എല്‍ഡിഎഫിന് മത്സരം മാത്രം - manjeri assembly election

1960 മുതലുള്ള കണക്കെടുത്താൽ ലീഗ് സ്ഥാനാർഥികൾ അല്ലാതെ വേറെ ആരും ഇവിടെ നിന്നും വിജയിച്ച ചരിത്രം ഉണ്ടായിട്ടില്ല.

മഞ്ചേരി മണ്ഡലം  മഞ്ചേരി നിയമസഭാ മണ്ഡലം  ലീഗ് സ്ഥാനാർഥികൾ  Manjeri Constituency  manjeri assembly constituency  manjeri assembly constituency  manjeri assembly election  manjeri assembly election 2020
മഞ്ചേരി മണ്ഡലം
author img

By

Published : Mar 9, 2021, 12:49 PM IST

​മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയും, കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മഞ്ചേരി നിയമസഭാമണ്ഡലം. വൻഭൂരിപക്ഷത്തിൽ മുസ്ലീം ലീഗ് സ്ഥാനാർഥികൾ സ്ഥിരമായി ജയിച്ചു വരുന്ന മണ്ഡലമാണ് മഞ്ചേരി. ആകെ 198448 വോട്ടർമാരുള്ള മണ്ഡലത്തൽ 99083 പുരുഷ വോട്ടർമാരും 99365 സ്ത്രീവോട്ടർമാരുമാണ് ഉള്ളത്.

മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചരിത്രം

1957ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ആദ്യ പകുതിയിൽ കോൺഗ്രസിന്‍റെ പിപി ഉമ്മർ കോയയും രണ്ടാം പകുതിയിൽ ലീഗിന്‍റെ ചണ്ടയൻ മുനിയാടനും മണ്ഡലത്തെ നയിച്ചു. 1960ലും ഈ സഖ്യം തന്നെ തെരഞ്ഞെടുപ്പിൽ വിജയിച്ചു. തുടർന്ന് 1967ലെ തെരഞ്ഞെടുപ്പ് മുതൽ മണ്ഡലത്തിൽ ലീഗ് മാത്രമാണ് ജയിച്ചുവരുന്നത്. 1967ൽ എം ചടയൻ, 1970ൽ കെപി രാമൻ, 1977ൽ എംപിഎം അബ്‌ദുള്ള കുരിക്കൾ, 1980-82 തെരഞ്ഞെടുപ്പിൽ സിഎച്ച് മുഹമ്മദ് കോയ തുടങ്ങിയവർ മണ്ഡലത്തെ നയിച്ചു. 1984 മുതൽ 2001 വരെയുള്ള 17 വർഷങ്ങളിൽ ഇസ്ഹാക്ക് കുരിക്കലാണ് മഞ്ചേരിയില്‍ നിന്ന് നിയമസഭയിലെത്തിയത്. പിന്നീട് 2006ലും 2011ലും പികെ അബ്ദുറബ്ബിനെ തെരഞ്ഞടുത്തു. നിലവിൽ 2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച എം ഉമ്മറാണ് മണ്ഡലത്തെ നയിക്കുന്നത്.

1960 മുതലുള്ള കണക്കെടുത്താൽ ലീഗ് സ്ഥാനാർഥികൾ അല്ലാതെ വേറെ ആരും ഇവിടെ നിന്നും വിജയിച്ച ചരിത്രം ഉണ്ടായിട്ടില്ല. ഇടതുപക്ഷമുന്നണി മഞ്ചേരി സീറ്റ് സാധാരണ സിപിഐക്കാണ് കൊടുക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് 2011

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന്‍റെ എം ഉമ്മറാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. സിപിഐയുടെ പി ഗൗരിയായിരുന്നു എതിർ സ്ഥാനാർഥി. 29,079 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എം ഉമീർ തെരഞ്ഞെടുക്കുപ്പെട്ടത്. ബിജെപി 6,319 വോട്ടുകളാണ് മണ്ഡലത്തിൽ നിന്നും നേടിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് 2016

മഞ്ചേരി മണ്ഡലം  മഞ്ചേരി നിയമസഭാ മണ്ഡലം  ലീഗ് സ്ഥാനാർഥികൾ  Manjeri Constituency  manjeri assembly constituency  manjeri assembly constituency  manjeri assembly election  manjeri assembly election 2020
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016 വോട്ട് വിഹിതം

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

2016ൽ സിപിഐയുടെ അഡ്വ. കെ മോഹൻദാസിനെ പരാജയപ്പെടുത്തി 19,616 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ലീഗിന്‍റെ എം ഉമീർ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. ആകെ 138946 വോട്ട് ചെയ്തതിൽ 69779 വോട്ടുകളാണ് ഉമ്മർ നേടിയത്. അഡ്വ. സി ദിനേശിലൂടെ ബിജെപി 11223 വോട്ടുകൾ നേടി. 2011ലെ തെരഞ്ഞടുപ്പിൽ നേടിയതിനെക്കാൾ 7,604‬ അധിക വോട്ടുകളാണ് ബിജെപി 2016 നേടിയെടുത്തത്.

തദ്ദേശതെരഞ്ഞെടുപ്പ് 2020

ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ മഞ്ചേരി നഗരസഭയും, കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും യുഡിഎഫിനൊപ്പമാണ് നിന്നത്. എൽഡിഎഫിന് ഒരിക്കലും ഈ മണ്ഡലത്തിൽ തങ്ങളുടെ അധിപത്യം ഉറപ്പിക്കാൻ ആയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.