മലപ്പുറം: കൃഷിയിലൂടെ സ്വയം പര്യാപ്തരാകുക എന്ന സന്ദേശത്തോടെ കവളപ്പാറ കോളനി കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തിനം വിത്തുകൾ വീടുകളിൽ എത്തിച്ചു നല്‍കി. മണ്ണിടിച്ചിൽ ദുരന്തത്തില്‍ മാനസികമായും ശാരീരികമായും തളർന്ന കർഷകർ കൃഷിയിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് വിത്തുകൾ വീടുകളില്‍ എത്തിച്ചു നല്‍കിയത്. പുനരധിവാസ ആശങ്കകൾക്കിടയിൽ ക്യമ്പിൽ കഴിയുന്ന കോളനി മൂപ്പൻ ചാത്തൻ വെളിയോടൻ രാമകൃഷ്ണന്‍ വിത്തുകൾ നൽകി തുടക്കം കുറിച്ചു.
തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നും നല്ലയിനം വിത്തുകൾ എത്തിച്ച്, 150 ഓളം കുടുംബങ്ങളിൽ വിതരണം ചെയ്തു. കൃഷിയിൽ താല്‍പര്യം ഉള്ളവർ കൂട്ടായ്മയുമായി ബന്ധപ്പെട്ടാൽ വിത്തുകൾ ലഭ്യമാക്കും. കവളപ്പാറ കോളനി കൂട്ടായ്മ കൺവീനർ ദിലീപ് എം, സനീഷ് എം, ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.