ETV Bharat / state

കരിപ്പൂർ വിമാനാപകടം : നാട്​ നടുങ്ങിയ ദുരന്തത്തിന് ഒരാണ്ട്, പരിക്കേറ്റവരോട് വാക്കുപാലിക്കാതെ സര്‍ക്കാരുകള്‍ - നാട്​ നടുങ്ങിയ ദുരന്തത്തിന് ഒരാണ്ട്

ദു​ര​ന്ത​ശേ​ഷം കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ചി​കി​ത്സാ​സ​ഹാ​യ​മ​ട​ക്കം വാ​ഗ്‌ദാനം ചെയ്‌തതിന്‍റെ ആശ്വാസത്തിലായിരുന്നു പരിക്കേറ്റവരും കുടുംബവും. എന്നാല്‍ ഒരു വര്‍ഷമായിട്ടും അര്‍ഹതപ്പെട്ടത് ലഭിക്കാത്തതിന്‍റെ നിരാശയിലാണവര്‍.

Karipur plane crash  One year to the heartbroken tragedy  കരിപ്പൂർ വിമാനാപകടം  നാട്​ നടുങ്ങിയ ദുരന്തത്തിന് ഒരാണ്ട്  കരിപ്പൂർ വിമാനാപകടം  നാട്​ നടുങ്ങിയ ദുരന്തത്തിന് ഒരാണ്ട്  പരിക്കേറ്റവരേട് വാക്കുപാലിക്കാതെ സര്‍ക്കാരുകള്‍
കരിപ്പൂർ വിമാനാപകടം: നാട്​ നടുങ്ങിയ ദുരന്തത്തിന് ഒരാണ്ട്, പരിക്കേറ്റവരേട് വാക്കുപാലിക്കാതെ സര്‍ക്കാരുകള്‍
author img

By

Published : Aug 7, 2021, 6:24 AM IST

മലപ്പുറം : നാടണയാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ 21 പേരുടെ ജീവൻ നഷ്ടമാവുകയും നിരവധി പേർ ദുരിതത്തിലാവുകയും ചെയ്‌ത​ ക​രി​പ്പൂ​ർ വി​മാ​നദു​ര​ന്ത​ത്തി​ന് ശനിയാഴ്‌ച ഒ​രാ​ണ്ട്. ദു​ര​ന്തം അ​തി​ജീ​വി​ച്ച​വ​രി​ൽ പ​ല​രും പ​രി​ക്കിന്‍റെ പി​ടി​യി​ൽ​നി​ന്ന്​ ഇ​പ്പോ​ഴും മോചി​ത​ര​ല്ല. ചി​കി​ത്സ തു​ട​രു​ന്ന​വ​രും അ​പ​ക​ട​മു​ണ്ടാ​ക്കി​യ ആ​ഘാ​ത​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​ൻ സാ​ധി​ക്കാ​ത്ത​വ​രു​മു​ണ്ട്.

ദു​ര​ന്ത​ശേ​ഷം കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ചി​കി​ത്സാ​സ​ഹാ​യ​മ​ട​ക്കം വാ​ഗ്‌ദാനം ചെ​യ്​​ത​ത​ല്ലാ​തെ ഒ​ന്നും ല​ഭി​ച്ചി​ല്ല. ചി​കി​ത്സാ​ചെ​ല​വി​നാ​യി വേ​ണ്ടി​വ​ന്ന വ​ലി​യ തു​ക എ​യ​ർ​ഇ​ന്ത്യ എ​ക്‌സ്‌പ്ര​സ് വ​ഹി​ച്ച​താ​ണ് ഇവര്‍ക്ക് ആ​ശ്വാ​സ​മായത്.

ഈ ​തു​ക ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ൽ​നി​ന്ന്​ കു​റ​യ്‌ക്കുമോ എ​ന്ന ആ​ശ​ങ്ക​യും ചി​ല​ർ പ​ങ്കു​വയ്​ക്കു​ന്നു. അ​പ​ക​ടം ന​ട​ന്ന്​ ഒ​രു വ​ർ​ഷ​മാ​യി​ട്ടും അ​ന്വേ​ഷ​ണ റിപ്പോര്‍​ട്ട്​ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

കൂ​പ്പു​കു​ത്തി​യ​ത് 35 മീ​റ്റ​ർ താ​ഴ്ച്ചയി​ലേ​ക്ക്

2020 ഓഗ​സ്​​റ്റ്​ ഏ​ഴി​ന് രാ​ത്രി 7.41നാ​യി​രു​ന്നു ദു​ര​ന്ത​മു​ണ്ടാ​യ​ത്. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രം​ഭി​ച്ച വ​ന്ദേ​ഭാ​ര​ത് ദൗ​ത്യത്തിന്‍റെ ഭാ​ഗ​മാ​യി ദു​ബൈ​യി​ൽ ​നി​ന്നെ​ത്തി​യ എ​യ​ർ ​ഇ​ന്ത്യ എ​ക്‌സ്‌പ്രസിന്‍റെ ഐ.​എ​ക്സ് 1344 വി​മാ​ന​മാ​ണ് ക​രി​പ്പൂ​രി​ൽ ലാ​ൻ​ഡി​ങ്ങി​നി​ടെ റ​ൺ​വേ​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്​​ട​മാ​യി 35 മീ​റ്റ​ർ താഴ്‌ച്ചയിലേക്ക്​ ​കൂ​പ്പു​കു​ത്തി​യ​ത്. അ​പ​ക​ട ദി​വ​സം ക്യാ​പ്റ്റ​നും കോ​പൈ​ല​റ്റും ഉ​ൾ​പ്പെ​ടെ 18 പേ​ർ മ​രി​ച്ചു.

കരിപ്പൂർ വിമാനാപകടത്തില്‍ പരിക്കേറ്റവരേട് വാക്കുപാലിക്കാതെ സര്‍ക്കാരുകള്‍

പി​ന്നീ​ട് മൂ​ന്നു​പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്​​ട​മാ​യി. ര​ണ്ടാ​യി പി​ള​ർ​ന്ന വി​മാ​ന​ത്തിന്‍റെ മു​ൻ​ഭാ​ഗം എയര്‍പോര്‍ട്ടിന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. 174 മു​തി​ർ​ന്ന​വ​രും 10 കു​ട്ടി​ക​ളും ആ​റ് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

നാ​ല് കു​ട്ടി​ക​ളും എ​ട്ട് സ്ത്രീ​ക​ളും ഒ​മ്പ​ത് പു​രു​ഷ​ന്മാ​രു​മാ​ണ്​ മ​രി​ച്ച​ത്. ഇ​വ​രി​ൽ 10 പേ​ർ കോ​ഴി​ക്കോ​ട്, ആ​റു​പേ​ർ മ​ല​പ്പു​റം, ര​ണ്ടു​പേ​ർ പാ​ല​ക്കാ​ട്, ഒ​രാ​ൾ വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

നഷ്‌ടപരിഹാരത്തുക ലഭിച്ചത് 75 പേ​ർ​ക്ക്

അ​പ​ക​ട​ത്തി​ൽ 165 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​കു​തി​യോ​ളം പേ​ർ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യെന്ന് വി​മാ​ന​ക്കമ്പനി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. 75 പേ​ർ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ 122 പേ​രും മ​രി​ച്ച​ ഒ​രാ​ളു​ടെ കുടുംബവുമാണ് ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന് ബ​ന്ധ​പ്പെ​ട്ട​ത്.

ഇ​തി​ൽ ര​ണ്ടു​പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സ പൂ​ർ​ത്തി​യാ​യ ശേ​ഷം ബ​ന്ധ​പ്പെ​ടാ​മെ​ന്നാ​ണ്​ ഇ​വ​ർ വി​മാ​നക്കമ്പനിയെ അ​റി​യി​ച്ചത്. ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​ണ് ന​ഷ്​​ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് വാ​ഗ്‌ദാ​ന​ പ​ത്ര​മ​യ​ച്ച​ത്.

ബാ​ക്കി​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​രി​ച്ച 18 പേ​രും പ​രി​ക്കേ​റ്റ​വ​രി​ൽ 25 പേ​രും യു.​എ.​ഇ ആ​സ്ഥാ​ന​മാ​യ നി​യ​മ സ്ഥാ​പ​ന​ത്തെ​യും പ​രി​ക്കേ​റ്റ ബാ​ക്കി 18 പേ​ർ അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ നി​യ​മ സ്ഥാ​പ​ന​ത്തെ​യു​മാ​ണ് ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

ALSO READ: കരിപ്പൂർ വിമാനാപകടം; സഹായ വാഗ്‌ദാനം പാഴ്‌വാക്ക്, പൊലിഞ്ഞത് അഷ്റഫിന്‍റെ സ്വപ്നങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.