മലപ്പുറം: കരിപ്പൂര്‍ വിമാന അപകടത്തില്‍ 115 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നതായി മലപ്പുറം കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. അതിൽ 14 പേരുടെ നില ഗുരുതരമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ചികിത്സ തുടരുന്നത്. 57പേർ വിദഗ്‌ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങി. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്.
കോട്ടക്കൽ അൽമാസ് ആശുപത്രി രണ്ട് പേർ, പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി 16 പേർ, മഞ്ചേരി കൊരമ്പയിൽ ആശുപത്രി ഒരാൾ, മഞ്ചേരി മലബാർ ആശുപത്രിയില്‍ ഒരാൾ, കോഴിക്കോട് മിംസ് ആശുപത്രിയില്‍ 32പേർ, കോട്ടക്കൽ മിംസ് അഞ്ചു പേർ, പെരിന്തൽമണ്ണ മൗലാനാ ആശുപത്രി രണ്ടു പേർ, കോഴിക്കോട് മേത്ര ആശുപത്രിയില്‍ 10പേർ, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി 22പേർ, കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ അഞ്ചു പേർ, പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രി മൂന്ന് പേർ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഒൻപത് പേർ, കോഴിക്കോട് ബീച്ച് ആശുപത്രി ഏഴ് പേർ എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്.
മരിച്ചവരിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനാൽ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവരിൽ ഇതുവരെ ഒരാൾക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും ജില്ലാകലക്ടർ അറിയിച്ചു. 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ടത്.