മലപ്പുറം: കരിപ്പൂരിൽ ഇന്നും സ്വർണ്ണം പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 736 ഗ്രാം സ്വർണ്ണമാണ് കണ്ടെത്തിയത്. ഏകദേശം മുപ്പത് ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. റാസൽഖൈമയിൽ നിന്നും എത്തിയ കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സ്പൈസ് ജെറ്റിന്‍റെ ചാർട്ടേഡ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. ഇന്നലെയും സ്വർണ്ണം കടത്താൻ ശ്രമിച്ച നാല് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. 2.21 കിലോഗ്രാം സ്വർണ മിശ്രിതമാണ് കസ്റ്റംസ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
കരിപ്പൂരില്‍ വീണ്ടും സ്വർണ വേട്ട; ഒരാൾ അറസ്റ്റിൽ - സ്വർണ വേട്ട
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 736 ഗ്രാം സ്വർണ്ണമാണ് കണ്ടെത്തിയത്