ETV Bharat / state

ഒന്നായി കൈകോര്‍ത്ത് വീണ്ടെടുത്തത് 169 മനുഷ്യരെ: കരിപ്പൂര്‍ രക്ഷാകരങ്ങള്‍ക്കൊരു സ്നേഹ സമ്മാനം - കരിപ്പൂര്‍

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ കരിപ്പൂര്‍ വിമാന അപകടത്തിൽ മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞത് നാട്ടുകാരുടെ അതിവേഗതയിലുള്ള രക്ഷാപ്രവർത്തനം കൊണ്ടുമാത്രം

karipur plane accident  kondotti natives rescue operation  karipur plane accident rescue operation  കരിപ്പൂർ വിമാനാപകടം  കരിപ്പൂർ വിമാനത്താവളം  കൊണ്ടോട്ടി രക്ഷാപ്രവർത്തനം  എയർഇന്ത്യ അപകടം  വന്ദേഭാരത് മിഷൻ  രക്ഷാപ്രവർത്തനം
കൊണ്ടോട്ടിക്കാർ ഒത്തുചേർന്നപ്പോൾ രക്ഷിക്കാനായത് 163 പേരുടെ ജീവൻ
author img

By

Published : Aug 7, 2022, 9:15 AM IST

മലപ്പുറം: 2020 ഓഗസ്റ്റ് 7 എന്ന ദിവസം കൊണ്ടോട്ടിയിലും പരിസര പ്രദേശത്തുമുള്ള ആരും മറക്കാനിടയില്ല. നാടിനെ നടുക്കിയ ദുരന്തം പറന്നിറങ്ങിയ ദിവസം. 21 പേരുടെ ജീവൻ ഒറ്റനിമിഷം കൊണ്ട് ഇല്ലാതായ ദിവസം.

പക്ഷേ നഷ്‌ടപ്പെട്ടതിനെക്കാളെറെ ജീവനുകളെ രക്ഷിക്കാനായത് കൊണ്ടോട്ടിക്കാരുടെ ഒത്തൊരുമ കൊണ്ടുമാത്രം. 184 യാത്രക്കാരും ആറ് ജീവനക്കാരും അടക്കം ആകെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പൈലറ്റുമാര്‍ക്കും കുട്ടികളടക്കം 19 യാത്രക്കാര്‍ക്കും ജീവന്‍ നഷ്‌ടമായി. ജീവിതത്തിലേക്ക് തിരിച്ചു കയറിയത് 165 യാത്രക്കാര്‍. വിമാനാപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാംമറന്ന് മുന്നിട്ടിറങ്ങിയ നാട്ടുകാര്‍ക്കായി വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്‌മ ആശുപത്രി കെട്ടിടം നിര്‍മിച്ചുനല്‍കാനുള്ള തീരുമാനത്തിലാണ്. അപകട സ്ഥലത്തുനിന്ന് 300 മീറ്റർ മാത്രം അകലെയുള്ള പിഎച്ച്‌സിക്കാണ് ഇവർ കെട്ടിടം നിർമിക്കുക. നാട്ടുകാർക്ക് മുഴുവൻ ആശ്വാസമാകുംവിധം സർക്കാരിന്‍റെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വൻതുക ചെലവാക്കി കെട്ടിടം നിർമിക്കുമ്പോള്‍ അത് ജീവൻ രക്ഷിച്ചവര്‍ക്ക് നല്‍കുന്ന സമാനതകളില്ലാത്ത ആദരമാണ്.

കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയവർ അപകടം ഓർത്തെടുക്കുന്നു...

അപകടം പറന്നെത്തിയ രാത്രി: കരിപ്പൂരിൽ നിന്ന് ഓരോ വിമാനവും പറന്നുയരുമ്പോഴും പറന്നിറങ്ങുമ്പോഴും കൊണ്ടോട്ടിക്കാരുടെ ഓർമയിൽ മറയുന്ന കാഴ്‌ച മൂന്നായി പിളർന്ന എയർ ഇന്ത്യ വിമാനമാണ്. ജീവന് വേണ്ടിയുള്ള നിലവിളികളാണ്. ആശുപത്രിയുടെ പടിവാതിൽക്കൽവരെ എത്തിയിട്ടും നഷ്‌ടപ്പെട്ടുപോയ 21 ജീവനുകളാണ്.

ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കനത്ത മഴയിൽ റൺവേ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയർന്നു. വിമാനം രാത്രി 7.40ഓടെ ലാൻഡ് ചെയ്‌തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത പത്താമത്തെ റൺവേയിൽ. തെന്നിമാറിയ വിമാനം ചതുപ്പ് നിലവും കടന്ന് 35 മീറ്ററോളം താഴേക്ക് വീണ് മൂന്ന് കഷ്‌ണമായി പിളർന്നു.

അന്ന് കൊണ്ടോട്ടിയിലും കരിപ്പൂരിലും കനത്ത മഴയാണ്. പലയിടത്തും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ. കൊവിഡിന്‍റെ ഒന്നാം തരംഗം. കരിപ്പൂർ വിമാനത്താവളം അടങ്ങുന്ന പ്രദേശം കണ്ടെയ്ൻമെന്‍റ് സോണിൽ. വലിയ ശബ്‌ദം കേട്ട് രാത്രിയും മഴയും തണുപ്പും കൊവിഡും മറന്ന് കൊണ്ടോട്ടിക്കാർ ഓടിയെത്തി.

കണ്ടത് ഹൃദയം തകരുന്ന കാഴ്‌ച. മൂന്നായി പിളർന്ന് കിടക്കുന്ന വിമാനം. തകർന്ന വിമാനം ഏത് നിമിഷവും കത്തിപ്പടരാം. മുന്നിൽ തകർന്ന് കിടക്കുന്നത് വന്ദേഭാരത് മിഷന്‍റെ ഭാഗമായി എത്തിയ വിമാനമെന്ന് അറിഞ്ഞതോടെ കൊവിഡ് ഭീതി. ആദ്യം എന്ത് ചെയ്യണമെന്നറിയാതെ ഓടിയെത്തിയവർ ഒന്ന് പതറി.

പക്ഷേ, കൺമുന്നിൽ ജീവനു വേണ്ടിയുള്ള നിലവിളികൾ ഉയർന്നപ്പോൾ കൊണ്ടോട്ടിക്കാർ മറിച്ചൊന്ന് ചിന്തിച്ചില്ല. ഇതിനിടെ എന്ത് കൊറോണ… കനത്ത മഴയിൽ പലരുടെയും മാസ്‌ക് നഷ്‌ടമായി. എങ്കിലും സ്വന്തം ജീവനേക്കാൾ നാട്ടുകാർ അന്യന്‍റെ ജീവന് വിലകൽപ്പിച്ചു.

കൈയും മെയ്യും മറന്ന് രക്ഷാപ്രവർത്തനം: ആദ്യം എയർപോർട്ട് ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും തള്ളിക്കയറി നാട്ടുകാർ ഓരോ ജീവനും കൈയിലെടുത്തു. വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചു. ആംബുലൻസിന് കാത്തുനിൽക്കാതെ കിട്ടിയ വാഹനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു.

അപകടത്തിൽപ്പെട്ടവരുമായി പോകുന്ന വാഹനങ്ങൾക്ക് വഴിയൊരുക്കാൻ ഒരുകൂട്ടം റോഡിനിരു വശവും കൈകോർത്തു നിന്നു. സഹായത്തിനും രക്തം നൽകുന്നതിനുമായി ഒട്ടേറെ യുവാക്കൾ ഇതിനകം തന്നെ നേരിട്ട് ആശുപത്രികളിലെത്തി. അപകടത്തിൽപ്പെട്ട ബന്ധുക്കളെ തേടുന്നവരേക്കാൾ, പരിക്കേറ്റവർക്ക് സഹായവുമായി എത്തിയവരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു. പാതിരാത്രിയിലും ആശുപത്രികളുടെ രക്ത ബാങ്കുകൾക്ക് മുന്നിൽ രക്തം നൽകാനെത്തിയവരുടെ നീണ്ട നിര.

മലപ്പുറത്തേക്ക് കൈകൂപ്പി കേരളം: അപകടം നടന്ന് കുറച്ചുസമയത്തിനുള്ളിൽ കൃത്യമായ സംവിധാനം നാട്ടുകാർ സൃഷ്‌ടിച്ചെടുത്തു. സർക്കാർ സംവിധാനങ്ങൾക്ക് മുന്നേ ഒരു നാട് അപകടത്തെ നേരിടുന്ന കാഴ്‌ചയ്ക്ക് അന്ന് കരിപ്പൂർ മുതൽ കോഴിക്കോട് വരെ സാക്ഷിയായി. മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞതും അതിവേഗതയിലുള്ള രക്ഷാപ്രവർത്തനം കൊണ്ടുമാത്രമാണ്.

ശേഷം ആരോഗ്യവകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയവരെല്ലാം പതിനാല് ദിവസത്തെ ക്വാറന്‍റൈനിലിരുന്നു. മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞതിന്‍റെ ചാരിതാർഥ്യത്തോടെ…

അന്ന് രക്ഷാപ്രവർത്തനം നടത്തിയവരുടെ സഹജീവി സ്‌നേഹം കണ്ട് കേരളം കൈകൂപ്പുകയുണ്ടായി. ലോകത്തിന്‍റെ പലഭാഗത്തുനിന്നും മലപ്പുറത്തേക്ക് അഭിനന്ദനം പ്രവഹിക്കുകയുണ്ടായി.

Also Read: കരിപ്പൂര്‍ വിമാന അപകടത്തിന് രണ്ടാണ്ട്: ദുരന്തം അതിജീവിച്ചിട്ടും ജീവിതം കരകയറാനാവാതെ ഇരകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.