മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. 2.545 കിലോ സ്വർണമാണ് രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത്. പൊതുവിപണിയിൽ 1.22 കോടി വിലവരുന്ന സ്വർണമാണ് പിടികൂടിയിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശി നിന്ന് 1.48 കിലോ സ്വർണവും തിരൂർ സ്വദേശിയിൽ നിന്ന് 1.06 കിലോ സ്വർണവുമാണ് പിടികൂടിയത്. ഷാർജയിൽ നിന്നാണ് ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. മലദ്വാരത്തിലും പാന്റിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് ഇവരുടെ പക്കൽ നിന്ന് സ്വർണം കണ്ടെടുത്തത്.
ALSO READ:കോട്ടയത്ത് രണ്ട് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ