മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. നാല് യാത്രക്കാരിൽ നിന്നായി 1538 ഗ്രാം സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയിലും ഇന്ന് പുലർച്ചെയും നടത്തിയ പരിശോധനയിലാണ് എയർ കസ്‌റ്റംസ് സ്വർണം കണ്ടെടുത്തത്.
പാലക്കാട് സ്വദേശി 200 ഗ്രാം സ്വർണം ട്രോളർ സ്‌കേറ്റിംഗ് ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലും കോഴിക്കോട് സ്വദേശി കാലുകൾക്കിടയിൽ ഒളിപ്പിച്ച 399 ഗ്രാം സ്വർണം കാലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു. അതേ സമയം കാസർകോട് സ്വദേശികൾ 939 ഗ്രാം സ്വർണം ക്യാപ്‌സൂൾ രൂപത്തിലാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് പൊതുവിപണിയിൽ 70 ലക്ഷം രൂപ വില വരും. ജോയിൻ കമ്മിഷണർ വാഗിഷ് കുമാർ സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.